COVID 19Latest NewsKeralaNewsIndia

കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി റയിൽവേ

ന്യൂഡൽഹി : കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി റയിൽവേ. സംസ്‌ഥാനത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ റയിൽവേ തീരുമാനിച്ചു. കോവിഡ് വ്യാപനം മൂലം കേരളത്തിലേക്കുള്ള മിക്ക സർവീസുകളും റയിൽവേ നിർത്തി വച്ചിരിക്കുകയായിരുന്നു.

Read Also : കടൽ തീരത്തെ ഓപ്പൺ ജി​മ്മി​ലെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ മുമ്പ് ​ത​ന്നെ പൊ​ട്ടി ​വീ​ഴുന്നെന്ന് ആക്ഷേപം 

കൊച്ചുവേളി-ബാനസവാടി ഹംസഫര്‍ എക്‌സ്‌പ്രസ് എട്ടാം തീയതി മുതലും, അതിന്റെ മടക്ക ട്രെയിന്‍ ഒന്‍പതാം തീയതി മുതലും ആരംഭിക്കും. കൂടാതെ കൊച്ചുവേളി-പോര്‍ബന്തര്‍ നാലാം തീയതി മുതലും, എറണാകുളം-ബാനസവാടി വീക്ക്‌ലി അഞ്ചാം തീയതി മുതലും, കന്യാകുമാരി- മാതാ വൈഷ്‌ണോദേവി കത്ര ഹിമസാഗര്‍ ഒന്‍പതാം തീയതി മുതലും സര്‍വീസ് നടത്തും.

ഹിമസാഗറിൽ 6 കോച്ചുകൾ കൂട്ടും. അതേസമയം, കന്യാകുമാരി–മുംബൈ ജയന്തി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button