COVID 19KeralaNattuvarthaLatest NewsNewsIndia

ഒടുവിൽ മുട്ടുകുത്തി സർക്കാർ: സംസ്ഥാനത്ത് ഇന്നു മുതൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കും

സർക്കാരിന്റെ നീതി മരണപ്പെട്ടവരോടെങ്കിലും ഉണ്ടായിരിക്കണമെന്ന ജനങ്ങളുടെ നിർദ്ദേശവും, അപേക്ഷയുമാണ് ഫലം കണ്ടത്

തിരുവനന്തപുരം: കോവിഡ് മരണങ്ങളിലെ പൂഴ്ത്തിവെയ്പ്പും, ക്രമക്കേടുകളും പുറത്തായത്തോടെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കുന്നത് പുനസ്ഥാപിക്കാന്‍ വീണ്ടും സര്‍ക്കാർ തീരുമാനം. ഇന്ന് മുതല്‍ പ്രതിദിന കൊവിഡ് വിവര പട്ടികയില്‍ പേരുകള്‍ വീണ്ടും ഉള്‍പ്പെടുത്തുമെന്നാണ് സൂചനകൾ. പേരും വയസും സ്ഥലവും ഇന്ന് മുതല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. 2020 ഡിസംബറിലാണ് സര്‍ക്കാര്‍ പേരുകള്‍ പുറത്തു വിടുന്നത് നിര്‍ത്തിയത്. എന്നാൽ മരണ പട്ടിക വിവാദമായതോടെയാണ് സര്‍ക്കാര്‍ പേരുകള്‍ നല്‍കുന്നത് പുനരാരംഭിക്കാൻ തീരുമാനിക്കുന്നത്. കോടതിയുടെ വിമർശനവും, നിർദ്ദേശവും കണക്കിലെടുത്താണ് നിലവിലെ രീതികളിൽ നിന്നുള്ള ഈ മാറ്റം സംഭവിച്ചിരിക്കുന്നത്.

Also Read:വാഗ്ദാനം വെറുതെ: ലോക്ക്ഡൗൺ കാലത്തെ വൈദ്യുതി ബില്ല് കുടിശിക അടച്ചില്ലെങ്കിൽ കണക‍്ഷൻ വിഛേദിക്കാൻ നിർദ്ദേശം

സംസ്ഥാനത്തെ കോവിഡ് മരണനിരക്കിൽ വലിയ ക്രമക്കേടുകൾ സംഭവിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് പേരുകൾ പ്രസിദ്ധീകരിക്കാനുള്ള ഈ നീക്കമുണ്ടായിരിക്കുന്നത്. പട്ടിക പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ പ്രതിപക്ഷം കണക്കുകള്‍ ശേഖരിച്ച്‌ പട്ടിക പുറത്തുവിടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവ് ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഈ വിമർശനങ്ങൾ ഉന്നയിച്ചത്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാംരവും മറ്റു ആനുകൂല്യങ്ങളും സ്വന്തമാക്കാനാനും തട്ടിയെടുക്കാനുമാണ് സർക്കാർ നീക്കമെന്ന് ബി ജെ പിയുടേതടക്കം പല നേതാക്കളും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ തീരുമാനം നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ മരണനിരക്കിലെ പൂഴ്ത്തിവെയ്പ്പ് അവസാനിക്കുമെന്നാണ് കരുതുന്നത്.

കോവിഡ് പട്ടികയില്‍ നിന്ന് പുറത്തായ മരണങ്ങളെക്കുറിച്ച്‌ ഒറ്റപ്പെട്ട പരാതികളുയര്‍ന്നാല്‍ പരിശോധിക്കാമെന്നാണ് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് ആവർത്തിച്ചു പറഞ്ഞത്. കുടുംബങ്ങളുടെ സ്വകാര്യത പരിഗണിച്ച ശേഷം മരിച്ചവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കാമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. 2020 ഡിസംബർ മുതൽ ഇന്നേവരെയ്ക്കുള്ള കണക്കുകൾ അപ്പോഴും അവ്യക്തമായി തുടരുകയാണ്. അതിനിടയ്ക്കാണ് മരണങ്ങൾ അധികരിക്കാൻ കാരണമായ രണ്ടാം തരംഗം കേരളത്തിൽ ആഞ്ഞടിച്ചത്.

എന്നാൽ എല്ലാം കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ചാണെന്നും ഇതുവരെ വ്യാപക പരാതികളുണ്ടായിട്ടില്ലെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. കേന്ദ്ര മാര്‍ഗനിര്‍ദേശത്തില്‍ പോരായ്മകളുണ്ടെന്ന നിലപാടും നിലവില്‍ സര്‍ക്കാരിനില്ല. നഷ്ടപരിഹാരം നല്‍കുന്നതില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശത്തിനായി കാത്തിരിക്കുകയാണെന്നും സര്‍ക്കാര്‍ പറയുന്നു.

അർഹരായ പലരും ഇപ്പോഴും സർക്കാർ പട്ടികയിൽപ്പെടാതെ പോയിട്ടുണ്ട്. അവരുടെ ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി ഒന്നും ബാക്കി വയ്ക്കാനാവാതെ. അർഹതപ്പെട്ട സഹായങ്ങളിൽ നിന്നെല്ലാം പുറത്താക്കപ്പെട്ട മനുഷ്യർ. സർക്കാരിന്റെ നീതി മരണപ്പെട്ടവരോടെങ്കിലും ഉണ്ടായിരിക്കണമെന്ന ജനങ്ങളുടെ നിർദ്ദേശവും, അപേക്ഷയുമാണ് ഫലം കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button