കൊച്ചി: സ്വർണ്ണക്കടത്തിനായി അര്‍ജുന്‍ ആയങ്കിക്ക് കീഴില്‍ യുവാക്കളുടെ വന്‍ സംഘം ഉണ്ടായിരുന്നുവെന്ന് കസ്റ്റംസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. സംഘത്തെ കണ്ടെത്താനും കൂടുതൽ തെളിവെടുപ്പുകൾക്കുമായി അർജുൻ ആയങ്കിയ്‌ക്കൊപ്പം കസ്റ്റംസ് കണ്ണൂരേക്ക് യാത്ര തിരിച്ചു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കിയെയാണ് തെളിവെടുപ്പിനായി കസ്റ്റംസ് കണ്ണൂരിലേക്ക് കൊണ്ടുപോകു ന്നത്.
Also Read:തൃണമൂൽ പ്രവർത്തകർ നടത്തിയ രാഷ്ട്രീയ അക്രമങ്ങളിൽ ലൈംഗീക പീഡനം ഉൾപ്പെടെ നടന്നെന്ന് മനുഷ്യാവകാശ കമ്മീഷൻ
അര്‍ജുന്റെ അഴീക്കോട്ടെ വീട്ടിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് സൂചനകൾ. ഈ മാസം 6 വരെയാണ് അര്‍ജുന്‍ ആയങ്കിയെ ചോദ്യം ചെയ്യലിനായി കസ്റ്റംസിന് കസ്റ്റഡിയില്‍ വിട്ട് നല്‍കിയത്. പുലര്‍ച്ചെ 3.30 മണിയോടെയാണ് കസ്റ്റംസ് സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടത്. കേസിൽ കൂടുതൽ കണ്ടെത്തലുകൾക്ക് ഈ അന്വേഷണം സഹായിക്കുമെന്നാണ് പോലീസ് വിലയിരുത്തുന്നത്.
അതേസമയം, കരിപ്പൂർ സ്വർണക്കടത്തു ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കി ക്രിമിനൽ മനോഭാവം പുലർത്തുന്ന കള്ളക്കടത്തുകാരനെന്നു കസ്റ്റംസ് പറഞ്ഞു. ചോദ്യം ചെയ്യലിനോട് യാതൊരു വിധത്തിലും സഹകരിക്കാത്ത ഇയാളെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വാങ്ങാനാണ് കസ്റ്റംസിന്റെ തീരുമാനം. മറ്റൊരു പ്രതിയായ ഷഫീക്കിന്റെ കസ്റ്റഡി കാലാവധിയും തിങ്കളാഴ്ച തീരും. രണ്ടു പ്രതികളെയും ഒരുമിച്ചു കിട്ടിയ ഈ അവസരം കൂടുതൽ ഉപയോഗപ്പെടുത്താനാണ് നിലവിവിൽ കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.
Post Your Comments