കരിപൂർ: കരിപൂർ വിമാനത്താവളത്തിലൂടെയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിൽ കൂട്ടപിരിച്ചുവിടൽ. പതിനൊന്ന് പേർക്ക് എതിരെയാണ് നടപടി. ആദ്യമായാണ് കസ്റ്റംസിൽ കൂട്ടപിരിച്ചുവിടൽ നടക്കുന്നത്. പിരിച്ചു വിട്ടവരിൽ ആശാ എസ്, ഗണപതി പോറ്റി എന്നിവര്‍ സൂപ്രണ്ട് പദവി വഹിച്ചിരുന്നവരാണ്.
മറ്റൊരു സൂപ്രണ്ടായ കെഎം ജോസ് സർവീസിൽ നിന്ന് വിരമിച്ചിരുന്നു. കൂടാതെ, യോഗേഷ്, യാസർ അറഫാത്, സുധിർ കുമാർ, നരേഷ് ഗുലിയാ, മിനിമോൾ, അശോകൻ, ഫ്രാൻസിസ് എന്നിവരെയും സർവീസിൽ നിന്ന് പിരിച്ചു വിട്ടിട്ടുണ്ട്. കൂടാതെ, സൂപ്രണ്ടായ സത്യമേന്ദ്ര സിങിന്റെ രണ്ട് ഇന്ക്രീമെന്റുകൾ നടപടിയുടെ ഭാഗമായി കസ്റ്റംസ് തടഞ്ഞു വെച്ചു.
2021 ജനുവരി 12ന് കരിപ്പൂർ വിമാനത്താവളം വഴി നടത്തിയ കള്ളക്കടത്തുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തെ തുടർന്ന് കസ്റ്റംസിലെ 13 ഉദ്യോഗസ്ഥരും 17 കള്ളക്കടത്തുകാരും അടക്കം 30 പേർക്കെതിരായ കുറ്റപത്രം അന്വേഷണസംഘം സമർപ്പിച്ചിരുന്നു. സിബിഐ നൽകിയ ഈ കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിലാണ് കസ്റ്റംസ് കൂട്ടപിരിച്ചുവിടൽ നടത്തിയിരിക്കുന്നത്.
Post Your Comments