
കൽപ്പറ്റ: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ സികെ ജാനുവിന് പണം നൽകിയെന്ന കേസുമായി ബന്ധപ്പെട്ട് സിപിഎം മുൻ എംഎൽഎ സി.കെ.ശശീന്ദ്രന്റെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തി. ശശീന്ദ്രന്റെ കൽപറ്റയിലെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. ജാനുവിൽ നിന്ന് പണം കൈപ്പറ്റിയത് സംബന്ധിച്ച വിശദാംശങ്ങളാണ് അന്വേഷണ സംഘം സി കെ ശശീന്ദ്രനിൽ നിന്നും ഭാര്യയിൽ നിന്നും ചോദിച്ചറിഞ്ഞത്.
നേരത്തെ കടം വാങ്ങിയ പണമാണ് ജാനു മടക്കി നൽകിയതെന്നും ഇടപാട് ബാങ്ക് മുഖേനയാണെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. 2019 ൽ വാഹനം വാങ്ങാനായി ജാനു തന്നോട് മൂന്ന് ലക്ഷം രൂപ വാങ്ങിയിരുന്നുവെന്നും അതിൽ തിരികെ നൽകാൻ ബാക്കിയുള്ള ഒന്നരലക്ഷം രൂപയാണ് മാർച്ച് മാസം സി കെ ജാനു നൽകിയതെന്നുമാണ് ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നത്.
എൻഡിഎയിൽ എത്തുന്നതിനായി കെ സുരേന്ദ്രൻ സി കെ ജാനുവിന് പത്ത് ലക്ഷം രൂപ കോഴ നൽകിയെന്നതാണ് കേസ്.
Read Also: ഏറ്റവും അപകടകരമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
Post Your Comments