കൊച്ചി : നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ കാക്കനാട് ജയിലില്‍ റിമാന്റില്‍ കഴിഞ്ഞ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം നല്‍കിയ സംഭവത്തില്‍ നടപടിക്ക് ശുപാര്‍ശ. ജയില്‍ ഡിഐജിയ്ക്കും ജയില്‍ സൂപ്രണ്ടിനുമെതിരെ ജയില്‍ എഡിജിപി റിപോര്‍ട്ട് നല്‍കി.
20 ജീവനക്കാരുടെ മൊഴി ,സിസിടിവി ദൃശ്യങ്ങളും മറ്റ് രേഖകളും പരിശോധിച്ച ശേഷമാണ് ജയില്‍ ഡിഐജി പി അജയകുമാറിനും സൂപ്രണ്ടിനും എതിരെ നടപടിക്ക് ജയില്‍ എഡിജിപി ശുപാര്‍ശ ചെയ്തത്.
തൃശൂര്‍ സ്വദേശി ബാലചന്ദ്രനുള്‍പ്പെടെ മൂന്ന് വി.ഐ.പികള്‍ ബോബി ചെമ്മണ്ണൂരിനെ സന്ദര്‍ശിച്ചുവെന്നും രജിസ്റ്ററില്‍ അവര്‍ പേര് രേഖപ്പെടുത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ നാളെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കാന്‍ സാധ്യതയുണ്ട്.
Post Your Comments