കണ്ണൂർ : ഒൻപതു വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം മദ്രസ്സയിലെ അധ്യാപകനായ പന്നിയൂർ സ്വദേശി റസാഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ ചുമത്തിയാണ് അറസ്റ്റ്.
Read Also : യോഗി ആദിത്യനാഥിനെ ഇനി ഒരിക്കലും അധികാരത്തിൽ കയറാൻ അനുവദിക്കില്ലെന്ന് ഒവൈസി
ഓൺലൈൻ പഠനത്തിലെ സംശയം തീർക്കാനെത്തിയ കുട്ടിയെ അധ്യാപകൻ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവം കുട്ടി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയും ചെയ്യുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയെ തുടർന്ന് പോലീസ് എത്തി അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments