കണ്ണൂർ : ബിജെപി പ്രവർത്തകന്റെ ഇരുചക്ര വാഹനം സി.പി.എം പ്രവർത്തകർ തീയിട്ട് നശിപ്പിച്ചതായി പരാതി. നടുവിൽ വളപ്പിൽ കിരണിന്റെ വീട്ട് മുറ്റത്ത് നിർത്തിയിട്ട ഇരുചക്ര വാഹനമാണ് കത്തിച്ചത്. വണ്ടി തള്ളിക്കൊണ്ട് പോയി റോഡിൽ വെച്ചാണ് തീ വെച്ചത്.
സംഭവത്തിൽ എടക്കാട് പോലീസ് സ്‌റ്റേഷനിൽ ബിജെപി പ്രവർത്തകൻ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments