മൂന്നാർ: വ്ലോഗർ സുജിത് ഭക്തനെതിരെ വനംവകുപ്പിന്റെ റിപ്പോർട്ട്. സുജിത് ഭക്തൻ സംരക്ഷിത വനമേഖലയിൽ നിന്ന് ചിത്രങ്ങളും വിഡിയോയും പകർത്തിയത് അനുമതി ഇല്ലാതെയാണെന്ന് വനംവകുപ്പ് റിപ്പോർട്ട് നൽകി. സംരക്ഷിത വനമേഖലയായ ഇരവികുളം ഉദ്യാനത്തിൽനിന്ന് സുജിത് ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്ന് മൂന്നാർ റേഞ്ച് ഓഫിസർ എസ്.ഹരീന്ദ്രകുമാർ ഡിഎഫ്ഒ പി.ആർ.സുരേഷിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
അതേസമയം, സുജിത് സന്ദർശിച്ച ഇടമലക്കുടി സംരക്ഷിത വനമേഖല അല്ലെന്നും
എംപി ഡീൻ കുര്യാക്കോസിന്റെ ഒപ്പമാണ് സുജിത് യാത്ര ചെയ്തത് എന്നതിനാൽ പ്രത്യേകം പരിശോധന നടത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതേതുടർന്ന് നടപടികളൊന്നും ശുപാർശ ചെയ്തിട്ടില്ലെന്നും ഹരീന്ദ്രകുമാർ വ്യക്തമാക്കി.
നിലവിൽ കോവിഡ് കേസുകൾ ഇല്ലാത്ത പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഇവിടേക്ക് ലോക്ക്ഡൗൺ ദിവസമായ ഞായറാഴ്ചയാണ് ഡീൻ കുര്യാക്കോസ് എംപിക്കൊപ്പം സുജിത് ഭക്തൻ എത്തി ദൃശ്യങ്ങൾ പകർത്തിയത്. സംരക്ഷിത വനമേഖലയിൽ നിന്ന് പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിവാദമായത്
Post Your Comments