
വിവാഹ ബന്ധത്തിൽ ഏർപ്പെടുന്ന രണ്ട് വ്യക്തികൾ തമ്മിലുള്ള പൊരുത്തം കണ്ടെത്തുന്നതിന് ഒരു വ്യക്തിയുടെ ജനന തീയതി അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ പരിഗണിക്കാമെന്നാണ് സംഖ്യാശാസ്ത്രം പറയുന്നത്.
ജനനത്തീയതിയെ അടിസ്ഥാനമാക്കി സംഖ്യാശാസ്ത്രത്തിന് ഓരോ വ്യക്തിയുടെയും സവിശേഷതകൾ നൽകാൻ കഴിയും. ആദ്യം വരൻ്റേയും വധുവിൻ്റേയും വിവാഹത്തിനുള്ള ഭാഗ്യ നമ്രർ കണക്കാക്കണം. പിന്നീട് വേണം അവയെ ഒരുമിച്ച് ചേർക്കാൻ. ഭാഗ്യ സംഖ്യയായ ഒറ്റ അക്കം കണ്ടെത്തുന്നതിനായി ജനന തീയതിലെ അക്കങ്ങൾ പരസ്പരം ചേർക്കണം.
സംഖ്യാ ശാസ്ത്രമനുസരിച്ച് വരൻ്റേയും വധുവിൻ്റേയും വിവാഹത്തിനുള്ള പൊതുവായ ഭാഗ്യസംഖ്യ 4,5,8 എന്നിവയാകുന്നത് വിവാഹത്തിന് ഉചിതമല്ല. അഞ്ച് എന്നത് വിവാഹത്തിനുള്ള ഏറ്റവും മോശമായ തീയതിയായാണ് സംഖ്യാശാസ്ത്രം കണക്കാക്കുന്നത്.
Post Your Comments