ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ച വിദ്യാര്‍ഥിനിക്ക് പിഴചുമത്തി ഡോ. ബി.ആര് അംബേദ്കര്‍ സര്‍വകലാശാല. 5000 രൂപയാണ് പിഴയിട്ടത്. അരവിന്ദ് കെജ്രിവാള് മുഖ്യാതിഥിയായ നടന്ന ബിരുദദാന പരിപാടിയുടെ യൂട്യൂബ് ലിങ്കിന് താഴെ പട്ടിക ജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധിപ്പിച്ച സര്‍വകലാശാല നടപടിയെ വിമര്‍ശിച്ചതിനാണ് രണ്ടാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി നേഹക്ക് പിഴയിട്ടത്.
Also Read:എനിക്ക് വേണ്ടി കാശ് ചോദിയ്ക്കാൻ വേറൊരുത്തന്റെ ആവശ്യമില്ല: അപരനെ തുറന്നുകാട്ടി അരുൺഗോപി
ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായ ഡല്‍ഹി സര്‍ക്കാറിന്റ വിദ്യാഭ്യാസ വിപ്ലവം പൊള്ളയാണെന്നും അംബേദ്കര്‍ സര്‍വകലാശാലയിലെ നടപടി നാണക്കേടാണെന്നും കെജ്രിവാള് വിദ്യാര്‍ഥി വിരുദ്ധനാണെന്നുമായിരുന്നു പെൺകുട്ടിയുടെ കമന്റ്.
പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും നടപടിയില്‍ കുറ്റബോധമില്ലാത്തതുകൊണ്ടാണ് പിഴയിടുന്നതെന്നാണ് സര്‍വകലാശാലയുടെ ഉത്തരവില്‍ പറയുന്നു. മുഖ്യാതിഥിയെ കുറിച്ചും സര്‍വകലാശാല സമൂഹത്തെ കുറിച്ചും ഒരു പൊതുപ്ലാറ്റ്ഫോമില്‍ അടിസ്ഥാനരഹിതമായ അഭിപ്രായ പ്രകടനം നടത്തിയത് അപമര്യാദയാണ്. സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം കൂടിയാണിത്. അവസാന വര്‍ഷ വിദ്യാര്ഥിയായതിനാലാണ് നേഹയുടെ സസ്പെന്ഷന് വേണ്ടെന്നുവെച്ചതെന്നും 5000 രൂപ പിഴ അടച്ചെങ്കില്‍ മാത്രമേ അവരെ പരീക്ഷ എഴുതാന്‍ അനുവദിക്കുകയുള്ളൂ എന്നും ഉത്തരവിലുണ്ട്. സർവ്വകലാശാലയുടെ ഉത്തരവിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ നിന്ന് തന്നെ വിമർശനങ്ങൾ രൂപപ്പെട്ടിട്ടുണ്ട്
Post Your Comments