ന്യൂഡല്‍ഹി: കോവിഡ് മരണങ്ങളിൽ ഗുരുതരം ക്രമക്കേടുകൾ ഉണ്ടെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി. ഓരോ സംസ്ഥാനവും കോവിഡ് മരണം തീരുമാനിക്കുന്ന നടപടി ലളിതമാക്കണമെന്ന സുപ്രീംകോടതി വിധി കോവിഡ് മരണങ്ങളുടെ യഥാർത്ഥ കണക്കുകൾ പുറത്തു കൊണ്ടുവരുമെന്നാണ് സൂചന. കേരളമടക്കം പല സംസ്ഥാനങ്ങളും കോവിഡ് മരണങ്ങള് കുറച്ചുകാണിച്ചുവെന്ന ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്നതാണ് സുപ്രീം കോടതിയുടെ ഈ വിമർശനം. ഈ സുപ്രധാന തീരുമാനത്തോടെ കേരളത്തിലും കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്നാണ് സൂചനകൾ.
Also Read:മരണപ്പട്ടികയിലെ അപാകത: സര്‍ക്കാറിന് മറച്ചുവെക്കാന്‍ ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി
എ.സി.എം.ആറിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കോവിഡ് മരണം കണക്കാക്കുന്നതെന്ന കേരള സര്‍ക്കാറിന്റെ വാദങ്ങള്‍ സുപ്രീംകോടതി തള്ളിയ ശേഷമായിരുന്നു ലളിതമായ പുതിയ രീതികൾ കണ്ടെത്താൻ കോടതിയുടെ നിർദേശമുണ്ടായത്.
കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്കാന് വിധിച്ചതിനു ശേഷമാണ് കോവിഡ് മരണം കണക്കാക്കുന്നതിലെ രീതി തിരുത്തി, സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനും ബന്ധപ്പെട്ട അതോറിറ്റിക്കും നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തോടൊപ്പം കോവിഡ് മരണം തീരുമാനിക്കാനുള്ള ഐ.സി.എം.ആറിന്റെ മാര്‍ഗനിര്‍ദേശങ്ങളും കോടതി പരിശോധിച്ചിരുന്നു.
കോവിഡ് പോസിറ്റിവായ ശേഷം രണ്ടോ മൂന്നോ മാസത്തിനകം ആശുപത്രിയിലോ വീട്ടിലോ വെച്ച് ഒരാള്‍ മരണപ്പെട്ടാല്‍ അത് കോവിഡ് മരണമായി കണക്കാക്കുന്ന തരത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം. മരണം കോവിഡ് ബാധിച്ചായാലും മറ്റു സങ്കീര്ണതകള്കൊണ്ടായാലും മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ക്ക് കൊടുക്കുന്ന മരണസര്‍ട്ടിഫിക്കറ്റില്‍ ‘മരണം കോവിഡ് -19 മൂലം’ എന്നുതന്നെ രേഖപ്പെടുത്തണം. ഇതിനകം വിതരണം ചെയ്ത മരണ സര്‍ട്ടിഫിക്കറ്റില്‍ ഇങ്ങനെ എഴുതി കിട്ടിയില്ലെന്ന് പരാതിയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് തിരുത്തിക്കൊടുക്കാനുള്ള പുതിയ മാര്‍ഗനിര്‍ദേശവും നല്‍കണം എന്നും സുപ്രീംകോടതി വ്യക്തമാക്കി.
കോടതിയുടെ ഈ നടപടി കേരളത്തിലടക്കം കോവിഡ് മരണങ്ങൾ പൂഴ്ത്തിവെയ്ക്കുന്നതിനെ തടയുമെന്നാണ് ആരോഗ്യ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. കണക്കിൽപ്പെടാത്തത്ര കോവിഡ് മരണങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ടെന്നാണ് മുൻപ് വന്ന പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഈ വിധി കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഏറെ ആശ്വാസകരമാണ്.
Post Your Comments