ഭോപ്പാല്‍: സ്വന്തം ഗ്രാമം ‘മിനി പാകിസ്താന്‍’ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. 32കാരനായ അബ്രാര്‍ ഖാന്‍ എന്നയാളാണ് പിടിയിലായത്. മധ്യപ്രദേശിലെ റെവയിലാണ് സംഭവം.
‘മിനി പാകിസ്താന്‍’ പരാമര്‍ശവുമായി ബന്ധപ്പെട്ട് അബ്രാര്‍ ഖാനെ പോലീസ് ചോദ്യം ചെയ്തിരുന്നു. മുസ്ലീം ഭൂരിപക്ഷമുള്ള തന്റെ ഗ്രാമത്തെ അയല്‍ ഗ്രാമങ്ങള്‍ ‘മിനി പാകിസ്താന്‍’ എന്നാണ് വിളിക്കുന്നതെന്നും അതിനാലാണ് അത്തരത്തിലൊരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതെന്നുമാണ് അബ്രാര്‍ ഖാന്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞത്. ഒമാനില്‍ ജോലി ചെയ്തിരുന്ന അബ്രാര്‍ ഖാന്‍ ലോക്ക് ഡൗണ്‍ കാലത്താണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇയാളുടെ പാസ്‌പോര്‍ട്ട് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഗ്രാമത്തിന്റെ ചിത്രം ഉള്‍പ്പെടെയാണ് അബ്രാര്‍ ഖാന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153-ാം വകുപ്പും ഐടി ആക്ടിലെ 66-ാം വകുപ്പും ചുമത്തിയാണ് അബ്രാര്‍ ഖാനെ അറസ്റ്റ് ചെയ്തതെന്ന് സിവില്‍ ലൈന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഓംകാര്‍ തിവാരി പറഞ്ഞു. അബ്രാര്‍ ഖാന്റെ ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തവരെ കുറിച്ചും അന്വേഷണം ഉണ്ടാകുമെന്ന് റെവ എസ്.പി രാകേഷ് കുമാര്‍ സിംഗ് അറിയിച്ചു.
Post Your Comments