തിരുവനന്തപുരം; പാചകവാതക വിലവര്‍ദ്ധനവില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കുറഞ്ഞനിരക്കില്‍ കൊടുക്കാന്‍ കഴിയുന്ന ഉത്പ്പന്നമാണ് പാചക വാതകം. എന്നാല്‍ സബ്‌സിഡി എന്ന് പറഞ്ഞും അതില്ലാതാക്കിയും വലിയ തുക കൊള്ളയടിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. ജനദ്രോഹം പരമാവധിയാക്കുന്ന മോദി സര്‍ക്കാര്‍, പാചകവാതക വില 1000 ല്‍ എത്തിക്കാനുള്ള തത്രപ്പാടിലാണ്. ഇനി, ഇത് കുളിമുറി ഉണ്ടാക്കാനാണെന്ന് പറയുമോ എന്നും ജയരാജന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പരിഹസിച്ചു.
Read Also : പൊലീസ് എന്നെ കാണുമ്പോൾ തിരിഞ്ഞ് നിൽക്കുന്നു, സല്യൂട്ട് നൽകുന്നില്ല; ഡിജിപിക്ക് പരാതി നൽകി തൃശൂർ മേയർ
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…
‘മോദി ഭരണത്തില്‍ പെട്രോള്‍ വിലയും പാചകവാതക വിലയും കുത്തനെ കൂടുകയാണ്. പാചകവാതകവില കഴിഞ്ഞദിവസം കൂടിയത് 25 രൂപ. അതോടെ ഗാര്‍ഹിക സിലിണ്ടറിന് 841.50 രൂപയായി. കുടുംബത്തെക്കുറിച്ച് സ്‌നേഹമുള്ള, ഉത്തരാവദിത്തം നിര്‍വ്വഹിക്കുന്ന ആര്‍ക്കും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുറപ്പ്’ .
‘സബ്‌സിഡി നിരക്കിലാണ് ജനങ്ങള്‍ക്ക് പാചകവാതകം നല്‍കി വന്നിരുന്നത്. കേന്ദ്ര ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ, സബ്‌സിഡി കഴിച്ചുള്ള വിലയ്ക്ക് നല്‍കുന്നതിന് പകരം നിശ്ചയിക്കുന്ന വില അപ്പാടെ വീട്ടുകാര്‍ നല്‍കണമെന്നും സബ്‌സിഡി ബാങ്കില്‍ വരുമെന്നും അറിയിച്ചു. അതിനായി ബാങ്ക് അക്കൗണ്ട് ഓരോരുത്തരും എടുക്കണമെന്നും നിര്‍ദ്ദേശമുണ്ടായി. . കഴിഞ്ഞ ഒരു വര്‍ഷമായി ബാങ്കില്‍ സബ്‌സിഡി എത്തുന്നില്ല. ഓടി ബാങ്ക് അക്കൗണ്ട് എടുത്തവര്‍ ഇപ്പോള്‍, അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലാത്തതിന്റെ പ്രശ്‌നത്തിലുമാണ്’.
‘മറ്റൊരു പ്രധാനപ്പെട്ട കാര്യം, അസംസ്‌കൃത എണ്ണ വേര്‍തിരിച്ച് പെട്രോളും ഡീസലുമെല്ലാം ആക്കിമാറ്റുമ്‌ബോള്‍, വേസ്റ്റ് എന്നുകരുതി മാറ്റി നിര്‍ത്തുന്നതില്‍ നിന്നാണ് പാചകവാതകം ഉത്പാദിപ്പിക്കുന്നത്. ഫലത്തില്‍, free /കുറഞ്ഞനിരക്കില്‍ കൊടുക്കാന്‍ കഴിയുന്ന ഉത്പ്പന്നമാണ്, സബ്‌സിഡി എന്നെല്ലാം പറഞ്ഞും അതില്ലാതാക്കിയും വലിയതുക കൊള്ളയടിച്ച് നല്‍കുന്നത്. ജനദ്രോഹം പരമാവധിയാക്കുന്ന മോദി സര്‍ക്കാര്‍, പാചകവാതക വില 1000 ല്‍ എത്തിക്കാനുള്ള തത്രപ്പാടിലാണെന്ന് കരുതണം. ഇനി, ഇതിപ്പോ കുളിമുറി ഉണ്ടാക്കാനാണെന്ന് പറയുമോ എന്തൊ..!?’ – ജയരാജന്‍ വിമര്‍ശിച്ചു.
Post Your Comments