Latest NewsKeralaNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തവരുടെ എണ്ണം ഉയര്‍ന്ന് തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3,799 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 650 പേരാണ് ഇന്ന് അറസ്റ്റിലായത്.

Also Read: വൈകുന്നേരം 6 മണിക്ക് നമ്മുടെ കേരളത്തെ കുറിച്ച് നമുക്ക് ആത്മവിശ്വാസം തോന്നുന്നുവെങ്കിൽ സംശയമില്ല, നാം അടിമകളാണ്

പോലീസ് നടത്തിയ പരിശോധനയില്‍ 1,125 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. മാസ്‌ക് ധരിക്കാത്ത 9,282 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി 341, 29, 43
തിരുവനന്തപുരം റൂറല്‍ 211, 84, 180
കൊല്ലം സിറ്റി 1840, 36, 19
കൊല്ലം റൂറല്‍ 750, 19, 58
പത്തനംതിട്ട 50, 41, 122
ആലപ്പുഴ 11, 2, 88
കോട്ടയം 131, 142, 58
ഇടുക്കി 48, 8, 4
എറണാകുളം സിറ്റി 84, 32, 6
എറണാകുളം റൂറല്‍ 76, 23, 129
തൃശൂര്‍ സിറ്റി 29, 29, 40
തൃശൂര്‍ റൂറല്‍ 8, 3, 141
പാലക്കാട് 61, 78, 15
മലപ്പുറം 37, 30, 0
കോഴിക്കോട് സിറ്റി 13, 16, 5
കോഴിക്കോട് റൂറല്‍ 34, 43, 2
വയനാട് 40, 0, 11
കണ്ണൂര്‍ സിറ്റി 29, 29, 26
കണ്ണൂര്‍ റൂറല്‍ 1, 1, 51
കാസര്‍ഗോഡ് 5, 5, 127

shortlink

Related Articles

Post Your Comments

Related Articles


Back to top button