തൃശൂർ: ഉപഭോക്‌തൃ സംസ്ഥാനമായ കേരളം എല്ലാക്കാര്യത്തിലും നമ്പർ വൺ എന്ന് പറയുന്നതിലെ മിഥ്യ തുറന്നു കാട്ടിയും, കേരളത്ത വ്യവസായ സൗഹൃദ സംസ്ഥാനം അല്ലാതാക്കിയ ഇടത് വലത് സർക്കാരുകളെ പൊളിച്ചടുക്കിയും ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണൻ രംഗത്ത്.
കാട്ടിൽ തടിയും, മൂട്ടിൽ സ്വർണ്ണവും പാറാവിന് പോലീസും ഉള്ളിടത്തോളം സഖാക്കന്മാർക്കും സർക്കാർ കള്ളന്മാർക്കും കോടികൾ ഉണ്ടാക്കാമെന്നും ആട് മേയ്ക്കാൻ പെൺകുട്ടികളെ റിക്രൂട്ട് ചെയ്ത് ഭീകരവാദികൾക്ക് ഇഹത്തിലും പരത്തിലും സുഖിക്കാമെന്നും അദ്ദേഹം പറയുന്നു.
കേരളത്തിലെ സാമൂഹ്യ, സാംസ്കാരിക, കാർഷിക, വ്യവസായ മേഖലകൾ തകർന്നുവെന്നും കിറ്റെക്സിനെപ്പോലെയുള്ളവരും ഇപ്പോൾ ഇതാ പിൻവാങ്ങുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭക്ഷണത്തിലെ ഉപ്പു തൊട്ടു ബാത്റൂമിലെ ക്ലോസറ്റ് വരെ ഒന്നും മലയാളി ഉണ്ടാക്കുന്നില്ലെങ്കിലും എന്നാലും വീമ്പിന് കുറവില്ലെന്നും അദ്ദേഹം പറയുന്നു.
ഭീകരവാദത്തിന്റെ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനം തന്നെയാണെന്നും സിറിയയിലും, അഫ്ഘാനിസ്ഥാനിലും ഒക്കെ ആട് മേക്കാൻ പോയ ഇന്ത്യക്കാരിൽ ഭൂരിഭാഗവും മലയാളികളാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയൊക്കെ ആയിട്ടും കേരളത്തെ കുറിച്ച് നമുക്ക് ആത്മവിശ്വാസം തോന്നുന്നുവെങ്കിൽ നാം അടിമകളാണെന്നും അദ്ദേഹം പറഞ്ഞു.
ബി ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
പോക്‌സോ കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
ഈ ഖേരളം എന്താ നന്നാവത്തത് ? കാട്ടിൽ തടിയും, മൂട്ടിൽ സ്വർണ്ണവും പാറാവിന്ന് പോലീസും ഉള്ളിടത്തോളം സഖാക്കന്മാർക്കും സർക്കാർ കള്ളന്മാർക്കും കോടികൾ ഉണ്ടാക്കാം. ആട് മേയ്ക്കാൻ പെൺകുട്ടികളെ റിക്രൂട്ട് ചെയ്ത് ഭീകരവാദികൾക്ക് ഇഹത്തിലും പരത്തിലും സുഖിക്കാം. പാവപ്പെട്ട സാധാരണ മലയാളിക്കൊ?
സാമൂഹ്യ, സാംസ്കാരിക, കാർഷിക, വ്യവസായ മേഖലകൾ കേരളത്തിൽ തകർന്നു. കിറ്റെക്സിനെപ്പോലെയുള്ളവരും ഇപ്പോൾ ഇതാ പിൻവാങ്ങുന്നു. എന്നിട്ടും വീമ്പിന് മാത്രം കുറവില്ല. കേരളം ഒന്നാം സ്ഥാനത്താണത്രെ!! ഒരു പാരസെറ്റാമോൾ സ്വന്തമായി ഉണ്ടാക്കാനുള്ള കഴിവില്ലാത്തവർ കേന്ദ്ര സർക്കാരിനെ വെല്ല് വിളിച്ച് വാക്സിൻ നിർമ്മാണം പ്രഖ്യാപിക്കുന്നു.
രാവിലെ എഴുനേറ്റ് മുകളിൽ, രാവിലെ എണീറ്റ് മുകളിലോട്ടു നോക്കിയപ്പോൾ ഗുർഗാവിൽ ഉണ്ടാക്കിയ ഫിലിപ്സിന്റെ ബൾബ്. താഴോട്ട് നോക്കിയപ്പോൾ രാജസ്ഥാനിൽ ഉണ്ടാക്കിയ ഹിൻഡ്വെയർ ക്ലോസ്സെറ്റ്. പല്ലു തേക്കാൻ നോക്കുമ്പോൾ ഗുജറാത്തിലോ, ആന്ധ്രപ്രദേശിലോ ഉണ്ടാക്കിയ കോൾഗേറ്റ് പേസ്റ്റ്, ബ്രഷ്. പല്ലു തേച്ചു കുളിക്കാൻ നോക്കുമ്പോൾ സോപ്പ് ഹിന്ദുസ്ഥാൻ ലിവർ. തോർത്ത് തമിഴ്നാട്ടിൽ നിന്ന്. കുളി കഴിഞ്ഞു വിളക്ക് കത്തിക്കാൻ നോക്കിയപ്പോൾ വിളക്കുതിരി, ചന്ദനത്തിരി, കർപ്പുരം എല്ലാം തമിഴ്നാട് വക കഴിഞ്ഞില്ല. പ്രഭാത ഭക്ഷണം, ആന്ധ്രക്കാരന്റെ പച്ചരി ദോശ, തമിഴ് നാട്ടുകാരന്റെ പച്ചക്കറി കൊണ്ട് സാമ്പാർ, തമിഴ്‌നാട്ടിൽ നിന്ന് പേര് മാറി വരുന്ന പാലിൽ ഒരു ചായ. ജോലിക്ക് പോകാൻ കുപ്പായം വരവ്. മോട്ടോർ സൈക്കിളും, കാറും തമിഴ്നാട്ടിൽ നിർമ്മിച്ചത്. വഴിയിൽ ഒന്ന് മുറുക്കാനൊ സിഗരറ്റ് മേടിക്കാനൊ പോയാൾ കടയിൽ ബംഗാളികൾ. പണിസ്ഥലത്ത് ചെന്നാൽ തമിഴ് നാട്ടിലെ രാം കോ സിമന്റിൽ കിടന്ന് മറിയുന്ന അതിഥി തൊഴിലാളികൾ.
ഭക്ഷണത്തിലെ ഉപ്പു തൊട്ടു ബാത്റൂമിലെ ക്ലോസറ്റ് വരെ ഒന്നും മലയാളി ഉണ്ടാക്കുന്നില്ല. എന്നാലും വീമ്പിന് കുറവില്ല, പറയുന്നത് ഇത് ഖേരളമാണ്, ഖേരളം ഒന്നാമതാണ് എന്നൊക്കെയാണ്. പിന്നെ, ഒരു കാര്യത്തിൽ ഒന്നാം സ്ഥാനം തന്നെയാണ്, ഭീകരവാദം! സിറിയയിലും, അഫ്ഘാനിസ്ഥാനിലും ഒക്കെ ആട് മേക്കാൻ പോയ ഇന്ത്യക്കാരിൽ ഭൂരിഭാഗവും മലയാളികളാണ്, ഐ.എസ് മുതൽ എസ്.ഡി.പി.ഐ വരെയുള്ള സകലരും ഇവിടെയുണ്ട്. ഡി.ജി.പി പറഞ്ഞ പോലെ മലയാളിക്ക് ബുദ്ധി കൂടുതലാണല്ലൊ? കഷ്ടം, എവിടേക്കാണ് നാം സഞ്ചരിക്കുന്നത്? അടുത്ത തലമുറയോട് നമ്മൾക്ക് കടപ്പാട് ഇല്ലെ? ഇത്രയൊക്കെ ആയിട്ടും വൈകുന്നേരം 6 മണിക്ക് നമ്മുടെ ഖേരളത്തെ കുറിച്ച് നമുക്ക് ആത്മവിശ്വാസം തോന്നുന്നുവെങ്കിൽ സംശയമില്ല, ഒന്നുകിൽ നാം അടിമകളാണ്, അല്ലെങ്കിൽ നമുക്ക് അപഭ്രംശം സംഭവിച്ചിട്ടുണ്ട്.
Post Your Comments