
തിരുവനന്തപുരം: ഡിവൈഎഫ്‌ഐയെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. പ്രതികരിക്കാന്‍ ആരുമില്ലാതെ പോയ ഗുജറാത്തില്‍ ഡിവൈഎഫ്‌ഐ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച കലാകാരന്‍മാര്‍ക്ക് ഇപ്പോള്‍ പ്രതികരണശേഷി നഷ്ടപ്പെട്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുരളീധരന്റെ പ്രതികരണം.
ഗുജറാത്തില്‍ ഡിവൈഎഫ്‌ഐ ഉണ്ടായിരുന്നെങ്കില്‍ ഗോദ്ര സംഭവം നടക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞിരുന്നെന്നും അത് 100 ശതമാനം സത്യമാണെന്നും മുകേഷ് എംഎല്‍എ അടുത്തിടെ പറഞ്ഞിരുന്നു. സ്ത്രീധനത്തിനെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു മുകേഷിന്റെ പ്രതികരണം. ഇതിന് മറുപടിയായാണ് ആനുകാലിക സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മുരളീധരന്‍ രംഗത്തെത്തിയത്.
ഗുജറാത്തിനെയും യുപിയെയും കശ്മീരിനെയും ലക്ഷദ്വീപിനെയും കുറിച്ച് ആത്മരോഷം കൊള്ളുന്നവര്‍ കേരളത്തിലെ നിയമവാഴ്ചയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയെക്കുറിച്ച് മിണ്ടാത്തത് എന്തുകൊണ്ടാണ് എന്ന് മുരളീധരന്‍ ചോദിച്ചു. വനംകൊള്ളയോട് കേരളത്തിലെ ബുദ്ധിജീവികള്‍ മുഖം തിരിയ്ക്കുന്നതും കേരള പോലീസിന്റെയും വനിതാ കമ്മീഷന്റെയും കെടുകാര്യസ്ഥതയും അദ്ദേഹം ചോദ്യം ചെയ്തു.
Post Your Comments