ജയ്പൂര്‍: ഭാര്യയെ മാസങ്ങളോളം ചങ്ങലയ്ക്കിട്ട ഭര്‍ത്താവ് അറസ്റ്റില്‍. വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് മൂന്ന് മാസത്തോളം കാലമാണ് ഭാര്യയെ ഭര്‍ത്താവ് പൂട്ടിയിട്ടത്. രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിലാണ് സംഭവം.
Also Read: ആനി ശിവയ്ക്ക് നേരെ പ്രതികാര ബുദ്ധിയോടെ പെരുമാറിയ ഇടത് എംഎൽഎ: പുറത്തുവരുന്നത് ആശയുടെ അഹങ്കാര കഥയോ?
30 കിലോ ഗ്രാം ഭാരമുള്ള ഇരുമ്പ് ചങ്ങല ഉപയോഗിച്ചാണ് ഭര്‍ത്താവ് ഭാര്യയെ ബന്ധിച്ചിരുന്നത്. 40കാരിയായ സ്ത്രീയെ രണ്ട് പൂട്ടുകളിട്ട് ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഹോളിയോട് അനുബന്ധിച്ചാണ് ഭര്‍ത്താവ് തന്നെ ബന്ധനത്തിലാക്കിയതെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു.
ഭര്‍ത്താവ് മദ്യപിക്കാറുണ്ടെന്നും അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് തന്നെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും ഭാര്യ പറഞ്ഞു. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ സഹിച്ചാണ് ജീവിക്കുന്നതെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇവര്‍ പോലീസിനോട് ആവശ്യപ്പെട്ടു. തന്നെ പൂട്ടിയിടാന്‍ മക്കളില്‍ ഒരാള്‍ കൂട്ടുനിന്നെന്നും ഇവര്‍ ആരോപിച്ചു.
Post Your Comments