
എറണാകുളം: ആരുമില്ലാതെ മകനെ മാറോട് ചേർത്ത് അവഗണിച്ചവർക്ക് മുന്നിൽ പൊരുതി മുന്നേറി ഒടുവില്‍ എസ് ഐ ആയ ആനി ശിവയുടെ ജീവിതകഥ കേരളം ചർച്ച ചെയ്തതാണ്. ഇന്ന് സ്ത്രീ ശാക്തീകരണത്തിന്റെ കേരളത്തിന്റെ മാതൃകയാണ് ആനി. എന്നാൽ ആനിയോട് ഇടത് എംഎൽഎ ആയ സികെ ആശ പ്രതികാര ബുദ്ധിയോട് കൂടെ പെരുമാറിയെന്ന കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. ബിജെപി നേതാവ് രേണു സുരേഷിന്റെ പോസ്റ്റ് വൈറലാണ്.
ആളറിയാതെ സല്യൂട്ട് ചെയ്യാതിരുന്ന ആനി ശിവയെ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ച് പ്രതികാരം ചെയ്ത എംഎല്‍എ എന്ന പേരിലാണ് സി കെ ആശ ഇപ്പോൾ അറിയപ്പെടുന്നത്. ആനി ശിവ വൈക്കം പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന സമയത്താണ് സംഭവം നടക്കുന്നത്. രാത്രി ഡ്യൂട്ടി കഴിഞ്ഞു ഭക്ഷണവും വാങ്ങി വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് നടന്നു പോകുമ്പോൾ സ്ഥലം എം എൽ എ സി.കെ ആശ തന്റെ വാഹനത്തിൽ എതിരെ വരികയും ആനി ശിവയുടെ സമീപം വാഹനം നിർത്തുകയും ചെയ്തു. ആനി ഡ്യൂട്ടിയിൽ ആയിരുന്നില്ല, ഫുൾ യൂണിഫോമിലും ആയിരുന്നില്ല. ആ സമയം രാത്രിയായിരുന്നു. വൈക്കത്തു ജോയിൻ ചെയ്തിട്ട് അധികം ദിവസം ആവാത്തതിനാൽ ആശയെ മനസിലാകാതെ ആനി ശിവ സല്യൂട്ട് നൽകിയില്ല. എന്നാൽ, അടുത്ത ദിവസം ആനി ശിവയെ നേരിട്ട് വിളിച്ചു വരുത്തി ശാസിച്ച ശേഷം എം എൽ എ സല്യൂട്ട് ചെയ്യിപ്പിച്ച് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
Post Your Comments