ന്യൂഡല്‍ഹി: ജമ്മു കശ്‌മീരില്‍നിന്നു വേര്‍പെട്ട് കേന്ദ്രഭരണ പ്രദേശായി മാറിയ ലഡാക്ക് പുതിയ സംസ്‌ഥാന മൃഗത്തേയും പക്ഷിയേയും തേടുന്നു. അവിഭക്‌ത ജമ്മുകശ്‌മീരിന്റെ സംസ്‌ഥാന മൃഗം ഹംഗുല്‍ എന്നയിനം മാനായിരുന്നു. കറുത്ത കഴുത്തുള്ള കൊക്കാ(ബ്ലാക്ക് നെക്ക്‌ഡ് ക്രെയിന്‍)യിരുന്നു സംസ്‌ഥാന പക്ഷി. രാജ്യത്തെ എല്ലാ സംസ്‌ഥാന-കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ഔദ്യോഗിക മൃഗം, പക്ഷി, പുഷ്‌പം തുടങ്ങിയവയുണ്ട്. ആ പ്രദേശവുമായി ബന്ധപ്പെട്ട സസ്യ-ജന്തുജാലങ്ങളില്‍ നിന്നാണ് ഇവയെ തെരഞ്ഞെടുക്കുന്നത്.
ആ പ്രത്യേക സംസ്‌ഥാന-കേന്ദ്രഭരണപ്രദേശത്തിന്റെ അവിഭാജ്യഘടകങ്ങളിലൊന്നായാണ് ഇവയെ കണക്കാക്കുക.
തദ്ദേശീയമായ തനത് പക്ഷി വിഭാഗമായതുകൊണ്ട് കറുത്ത കഴുത്തുളള കൊക്കിനെ തന്നെ ലഡാക്കിന്റെ സംസ്‌ഥാന പക്ഷിയാക്കാമെന്ന നിഗമനത്തിലാണ് അധികൃതര്‍. സംസ്‌ഥാന മൃഗമായി ഹിമപ്പുലിയെയാണ് വൈല്‍ഡ്‌ലൈഫ് കണ്‍സെര്‍വേഷന്‍ ആന്‍ഡ് ബേര്‍ഡ്‌ക്ല ബ് ഓഫ് ലഡാക്കിലെ അംഗങ്ങള്‍ തങ്ങളുടെ നിര്‍ദേശമായി മുന്നോട്ടുവച്ചിരിക്കുന്നത്.
കിഴക്കന്‍ ലഡാക്കില്‍ മാത്രം കണ്ടുവരുന്ന പക്ഷിയാണ് കറുത്ത കഴുത്തുളള കൊക്ക്. ഹംഗുലിന്റെ സ്വദേശമാകട്ടെ കശ്‌മീര്‍ താഴ്‌വരയും. മാറിയ സാഹചര്യത്തില്‍ കൊക്കിനെ ഔദ്യോഗിക പക്ഷിയായി ജമ്മുകശ്‌മീരിനും ഹംഗുലിനെ ഔദ്യോഗിക മൃഗമായി ലഡാക്കിനും ഉപയോഗിക്കാന്‍ കഴിയില്ല.
പ്രദേശത്തെ വന്യജീവി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയായ ‘വൈല്‍ഡ്‌ലൈഫ് കണ്‍സെര്‍വേഷന്‍ ആന്‍ഡ് ബേര്‍ഡ്‌ക്ല ബ് ഓഫ് ലഡാക്ക്’ തങ്ങളുടെ നിര്‍ദേശങ്ങള്‍ ലഡാക്ക് ഭരണകൂടത്തിനു കൈമാറിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ലഫ്.ഗവര്‍ണര്‍ ആര്‍.കെ. മാഥുറുമായി ക്ലബ് അംഗങ്ങള്‍ കഴിഞ്ഞ ഡിസംബറില്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
Post Your Comments