KeralaLatest News

കടയ്ക്കാവൂര്‍ പോക്‌സോ കേസ് : എസ്‌ഐ ഹാജരാക്കിയത് വ്യാജ എഫ്‌ഐആർ : കുട്ടിയുടെ അമ്മ

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കുറ്റകൃത്യം നടന്നെന്ന് പറയാന്‍ കഴിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്

തിരുവനന്തപുരം: കടയ്ക്കാവൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ അമ്മ രംഗത്ത്. അമ്മയുടെ കൂടെയുള്ള ഇളയ കുട്ടിയെ ഭർത്താവിന് കൊടുത്താല്‍ കേസ് പിന്‍വലിക്കാമെന്ന് എസ്‌ഐ തന്നോട് പറഞ്ഞെന്നും കുട്ടിയുടെ അമ്മ പറയുന്നു.പോലീസ് ഹാജരാക്കിയത് വ്യാജ എഫ്‌ഐആര്‍ ആണെന്നും, പോലീസ് സ്റ്റേഷനില്‍ വെച്ച്‌ താന്‍ മാനസികമായി പീഡിപ്പിക്കപ്പെട്ടെന്നും കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

പോലീസ് കേസ് കെട്ടിച്ചമച്ചതാണെന്നും, പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരണമെന്നും സംഭവത്തില്‍ കടയ്ക്കാവൂര്‍ പൊലീസിനെതിരേ നടപടി വേണമെന്നും അമ്മ ആവശ്യപ്പെട്ടു. അതേസമയം കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കുറ്റകൃത്യം നടന്നെന്ന് പറയാന്‍ കഴിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സാക്ഷിമൊഴികളിലും മെഡിക്കല്‍ റിപ്പോര്‍ട്ടിലും പീഡനം നടന്നതിന് തെളിവില്ലെന്നാണ് പുതിയ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പതിമൂന്നുകാരനെ മൂന്ന് വര്‍ഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന് പരാതിയിലാണ് കടയ്ക്കാവൂര്‍ പൊലീസ് കുട്ടിയുടെ അമ്മയെ ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് അറസ്റ്റ് ചെയ്തത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button