Latest NewsKeralaNews

സത്യങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചുപറഞ്ഞ് കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ അമ്മ

തിരുവനന്തപുരം: സത്യങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചുപറഞ്ഞ് കടയ്ക്കാവൂര്‍ പോക്സോ കേസില്‍ അറസ്റ്റിലായ അമ്മ. താന്‍ നിരപരാധിയാണെന്നും മകനെ ഭീഷണിപ്പെടുത്തി കള്ളം പറയിച്ചതാണെന്നും ഇവര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. എല്ലാ അമ്മമാര്‍ക്കും വേണ്ടി സത്യം പുറത്തുവരണമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ ആവശ്യപ്പെട്ടു.

Read Also : 424 പവന്‍ സ്വര്‍ണാഭരണങ്ങളും മൂന്ന് കോടിയോളം രൂപയും പ്രതിമാസം ചെലവിന് 70,000 രൂപയും ഭര്‍ത്താവ് ഭാര്യയ്ക്ക് നല്‍കണം

കുഞ്ഞുങ്ങളെ തിരിച്ചുവേണം. തനിക്കുവേണ്ടിയല്ല, രാജ്യത്തെ എല്ലാ അമ്മമാര്‍ക്കു വേണ്ടിയും ഇതിന്റെ സത്യം പുറത്തുവരണം. ഭീഷണിപ്പെടുത്തിയാണ് മകനെ കൊണ്ട് ഇത്തരത്തില്‍ പറയിച്ചത്. അല്ലാതെ ഒരിക്കലും തന്റെ കുഞ്ഞ് അങ്ങനെ പറയില്ലെന്ന് യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭര്‍ത്താവ് കുട്ടികളെ ദുരുപയോഗം ചെയ്തുവെന്ന് സംശയമുണ്ടോ എന്ന ചോദ്യത്തിന്,? ഭര്‍ത്താവിനെ അല്ല രണ്ടാം ഭാര്യയെയാണ് തനിക്ക് സംശയമെന്ന് ഇവര്‍ വ്യക്തമാക്കി.

കടയ്ക്കാവൂരില്‍ 13 വയസുകാരനായ മകനെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ അമ്മയ്ക്ക് ഇന്നലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പൊലീസ് അന്വേഷണത്തിലെ വീഴ്ച എണ്ണിയെണ്ണി പറഞ്ഞ ജസ്റ്റിസ് വി.ഷെര്‍സി വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കു നിര്‍ദേശം നല്‍കി. അന്വേഷണം എത്രയുംവേഗം പൂര്‍ത്തിയാക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button