പൂണെ: രാജ്യത്തെ ഏഴാമത്തെ വലിയ നഗരമായി ഇനി അറിയപ്പെടുന്നത് മഹാരാഷ്ട്രയിലെ പൂണെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആണ്. നിലവിലുള്ള നഗരപരിധിയില്‍ പുതിയ ഗ്രാമങ്ങള്‍ ഉള്‍പ്പെടുത്താന്‍ പൂണെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (പിഎംസി) നിര്‍ദേശിച്ചതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ ഏറ്റവും വലിയ നഗരം എന്ന പദവിയിലേക്ക് പൂണെ എത്തുന്നത് .
നിലവിലുള്ള പുതിയ നഗരപരിധിയില്‍ 23 പുതിയ ഗ്രാമങ്ങള്‍ ഉള്‍പ്പെടുത്താനാണ് പൂണെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (പിഎംസി) ഉത്തരവ് പുറപ്പെടുവിച്ചത്. പിഎംസി അതിര്‍ത്തികള്‍ നീട്ടുന്നതിനായി സംസ്ഥാന നഗരവികസന വകുപ്പ് കഴിഞ്ഞ ഡിസംബര്‍ 23 നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. പിഎംസി പരിധിയില്‍ ലയിപ്പിച്ചത്, മാലുങ്കെ, സുസ്, ബവ്ദാന്‍ ബുദ്രുക്, കിര്‍കാട്വാഡി, പിസോളി, കോന്ധ്വേധവാഡെ, കോപ്രെ, നാന്ദേഡ്, ഖഡക്വാസ്ല, മഞ്ജരി ബുദ്രുക്, നാര്‍ഹെ, ഹോകര്‍വാഡി, ഓട്ടോഡെഹന്ദവോടി, വഡാച്ചിവാടി , ഷവലെ വാടി, നന്ദോഷി, സനസ്നാഗര്‍, മഗ്ഡേവാടി, ഭിലരേവാടി, ഗുജര്‍ നിംബാല്‍ക്കര്‍വാഡി, ജംബുല്‍വാടി, കോലെവാഡി, വാഖോളി എന്നീ 23 ഗ്രാമങ്ങളാണ് ലയിപ്പിച്ചത്.
Read Also: യൂറോപ്യൻ യൂണിയന് ‘ചെക്ക്’ വെച്ച് കേന്ദ്രം: വാക്സീൻ അംഗീകാരത്തിൽ സർക്കാരിന്റെ നിർണായക നീക്കം
Post Your Comments