ന്യൂഡൽഹി : സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവാവാക്സ് കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണം നടത്താൻ അനുവദിക്കരുതെന്ന് ശുപാർശ നൽകി സർക്കാർ പാനൽ. കൊവവാക്സ് ജൂലൈയിൽ കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണം ആരംഭിക്കാനിരിക്കെയാണ് ഈ ശുപാർശ.
Read Also : മദ്യനിർമാണത്തിന് കൊണ്ടുവന്ന സ്പിരിറ്റ് മറിച്ചു വിറ്റ സംഭവം : ജീവനക്കാർ അറസ്റ്റിൽ
യുഎസ് കമ്പനിയായ നൊവാവാക്സുമായി ചേർന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് കൊവാവാക്സ് തയാറാക്കുന്നത്. 2 മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികളിൽ 23 ഘട്ട പരീക്ഷണങ്ങൾ നടത്തുന്നതിനെതിരെയാണ് ശുപാർശ.
സർക്കാർ പാനലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ വാക്സിനേഷൻ വൈകുമെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ കുട്ടികളുടെ വാക്സിനേഷൻ ആരംഭിക്കാനിരിക്കുകയായിരുന്നു.
Post Your Comments