തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ബുധനാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4298 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 938 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1399 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 9460 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 32 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം സിറ്റിയിൽ 364 കേസുകൾ രജിസ്റ്റർ ചെയ്തു. 47 പേരാണ് അറസ്റ്റിലായത്. 62 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 316 കേസുകൾ രജിസ്റ്റർ ചെയ്യുകയും 171 പേർ അറസ്റ്റിലാകുകയും 205 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 757 കേസുകളും കൊല്ലം സിറ്റിയിൽ 2058 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 364, 47, 62
തിരുവനന്തപുരം റൂറൽ – 316, 171, 205
കൊല്ലം സിറ്റി – 2058, 44, 26
കൊല്ലം റൂറൽ – 757, 29, 75
പത്തനംതിട്ട – 57, 47, 118
ആലപ്പുഴ- 27, 12, 92
കോട്ടയം – 139, 180, 89
ഇടുക്കി – 53, 11, 8
എറണാകുളം സിറ്റി – 84, 29, 2
എറണാകുളം റൂറൽ – 100, 33, 126
തൃശൂർ സിറ്റി – 62, 62, 80
തൃശൂർ റൂറൽ – 8, 12, 179
പാലക്കാട് – 75, 80, 15
മലപ്പുറം – 37, 30, 4
കോഴിക്കോട് സിറ്റി – 13, 13, 9
കോഴിക്കോട് റൂറൽ – 63, 85, 11
വയനാട് – 35, 0, 23
കണ്ണൂർ സിറ്റി – 34, 34, 35
കണ്ണൂർ റൂറൽ – 7, 7, 52
കാസർഗോഡ് – 9, 12, 188
Post Your Comments