ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യൻ ടെസ്റ്റ് നായകൻ വിരാട് കോഹ്ലി തിരിച്ചടി. ഇന്ത്യന്‍ സൂപ്പര്‍താരം ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ കോഹ്ലി രോഹിത് ശര്‍മ്മയ്ക്കും പിന്നിലായി. രോഹിത് ശര്‍മ്മ അഞ്ചാമത് വന്നപ്പോള്‍ കോഹ്ലി ഏഴാം സ്ഥാനത്തായി. ആഷസില്‍ മികച്ച ബാറ്റിംഗ് കാഴ്ചവെച്ച ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുസ്‌ഷെയ്നാണ് ഒന്നാം സ്ഥാനത്ത്.
ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകന്‍ ജോ റൂട്ടിനെ മാര്‍നസ് രണ്ടാം സ്ഥാനത്തേക്ക് തള്ളി. ന്യൂസിലന്റിനെതിരേ രണ്ടാം ടെസ്റ്റ് മത്സരം കളിച്ച കോഹ്ലി നേരത്തേ ആറാമതായിരുന്നു. തുടർന്ന് ന്യൂസിലാൻഡിനെതിരായ മത്സരത്തിന് ശേഷം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് മൂന്നാം സ്ഥാനത്ത്. ന്യൂസിലന്റിന്റെ കെയ്ന്‍ വില്യംസണ്‍ നാലാമതും എത്തി.
Read Also:- ദിവസവും ഒരു കഷ്ണം ഇഞ്ചി കഴിക്കൂ: ആരോഗ്യ ഗുണങ്ങൾ നിരവധി..!
ആറാമതുള്ള ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറിന് പിന്നിലായിരുന്നു ഇന്ത്യന്‍ നായകന്റെ സ്ഥാനം. അതേസമയം ബോളര്‍മാരുടെ പട്ടികയില്‍ ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സിന് തൊട്ടു പിന്നില്‍ ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തുണ്ട്. ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ ആരുമില്ല. അതേസമയം ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് 14-ാം സ്ഥാനത്ത് തുടരുന്നു.
Post Your Comments