KeralaNattuvarthaLatest NewsNewsIndia

രാജ്യത്തെ കോവിഡ് മരണങ്ങളിൽ സുപ്രധാന നിർദ്ദേശവുമായി സുപ്രീംകോടതി

മരണപ്പെട്ടവർക്ക് സഹായധനം എത്രവേണമെന്ന് കേന്ദ്ര സർക്കാരിന് തീരുമാനിക്കാം

ഡൽഹി: രാജ്യത്തെ കോവിഡ് മരണങ്ങളിൽ സുപ്രധാന നിർദ്ദേശവുമായി സുപ്രീംകോടതി. കോവിഡാനന്തരം സംഭവിക്കുന്ന രോഗങ്ങൾ മൂലമുള‌ള മരണങ്ങൾ ഇനിമുതൽ കോവിഡ് മൂലമുള്ള മരണമായി കണക്കാക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മരണ സർട്ടിഫിക്കറ്റിൽ കൃത്യമായി മരണകാരണം കോവിഡ് എന്ന് രേഖപ്പെടുത്തണമെന്നും മരണ സർട്ടിഫിക്കറ്റ് നൽകുന്നതിലുള‌ള നടപടിക്രമങ്ങൾ ലളിതമാക്കണമെന്നും കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

കോവിഡ് മരണങ്ങൾക്ക് രേഖകൾ നൽകുന്നതിൽ കൃത്യത പുലർത്തുന്നില്ലെന്നും രോഗം വന്ന് മരിച്ചവവരുടെ ബന്ധുക്കൾക്ക് മതിയായ നഷ്‌ടപരിഹാരം ലഭിക്കുന്നില്ലെന്നും കാണിച്ചുകൊണ്ടുള‌ള പൊതുതാൽപര്യ ഹ‌ർജികൾ പരിഗണിക്കവെയാണ് കോടതി സർക്കാരിന് നി‌ർദ്ദേശം നൽകിയത്. ജസ്‌റ്റിസ് അശോക് ഭൂഷൺ, ജസ്‌റ്റിസ് എം. ആ‌‌ർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കോവിഡ് സ്ഥിരീകരിച്ചുകൊണ്ടുള‌ള മരണങ്ങൾ മാത്രമേ കോവിഡ് മരണമായി കണക്കാക്കാൻ കഴിയുവെന്ന കേന്ദ്രസർക്കാർ വാദം പരിശോധിച്ച ശേഷമാണ് കോടതിയുടെ നിർദ്ദേശം. മരണപ്പെട്ടവർക്ക് സഹായധനം എത്രവേണമെന്ന് കേന്ദ്ര സർക്കാരിന് തീരുമാനിക്കാമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി തീരുമാനമെടുക്കാൻ സർക്കാരിന് ആറാഴ്‌ച സമയം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button