കുവൈത്ത് സിറ്റി: രാജ്യത്ത് പ്രതിദിന കോവിഡ് 19 മരണം റെക്കോഡ് ഭേദിച്ചു. 18 പേരുടെ മരണമാണ് ചൊവ്വാഴ്ച (ജൂൺ-29) സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 1961 ആയി. 1718 പേര്‍ക്ക് കൂടിയാണ് വൈറസ് ബാധിച്ചത്. നിലവിൽ ഇതുവരെ രാജ്യത്ത് 3,54,851 പേര്‍ക്ക് വൈറസ് ബാധിച്ചു. അതേസമയം 1767 പേര് കൂടി രോഗമുക്തി നേടി. ഇതുവരെ 3,34,445 പേരാണ് രോഗമുക്തരായത്. ബാക്കി 18,445 പേര് ചികിത്സയിലാണ്. 288 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.
14,314 പേര്‍ക്ക് കൂടിയാണ് പരിശോധന നടത്തിയത്. 12 ശതമാനമാണ് രോഗസ്ഥിരീകരണം. പുതിയ കേസുകളും മരണനിരക്കും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും സമീപ ആഴ്ചകളില്‍ വര്‍ധിച്ചുവരുകയാണ്. ആരോഗ്യ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. കുത്തിവെപ്പ് സുഗമമായി പുരോഗമിക്കുന്നുവെന്നത് മാത്രമാണ് ആശ്വാസം. ഭൂരിഭാഗം പേരും പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുന്നതോടെ സാമൂഹിക പ്രതിരോധ ശേഷി കൈവരുമെന്നാണ് പ്രതീക്ഷ.
Read Also: ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്സിന് നല്‍കിത്തുടങ്ങി
അതേസമയം രാജ്യത്തെ ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്സിന് നല്കാന് ആരംഭിച്ചതായി ദുബായ് ആരോഗ്യ വകുപ്പ് (ഡി.എച്ച്.എ) അറിയിച്ചു. ഫൈസര്‍ വാക്സിനാണ് എമിറേറ്റിലെ ഗര്ഭിണികള്ക്കുള്ളത്. ഗര്‍ഭിണികളെ വാക്സിന് സ്വീകരിക്കാവുന്നവരില് ഉള്‍പ്പെടുത്തിയത് അവര്‍ക്ക് ഏറെ ഗുണപ്രദമാണെന്നും ഗര്‍ഭകാലം 13 ആഴ്ച പിന്നിട്ടവര്‍ക്കാണ് വാക്സിന് നല്‍കുകയെന്നും ലത്തീഫ ആശുപത്രി സി.ഇ.ഒ ഡോ. മുന തഹ്ലക് പറഞ്ഞു.
Post Your Comments