Latest NewsNewsGulf

ഗര്‍ഭിണികള്‍ക്ക്​ കോവിഡ്​ വാക്​സിന്‍ നല്‍കിത്തുടങ്ങി

ഡി.എച്ച്‌​.എ ആപിലൂടെയോ 800342എന്ന വാട്​സ്​ആപ്​ നമ്പറിലൂടെയോ മുന്‍കൂര്‍ ബുക്ക്​ ചെയ്​താണ്​ കുത്തിവെപ്പിന്​ എത്തേണ്ടത്​.

ദുബായ്: രാജ്യത്തെ ഗര്‍ഭിണികള്‍ക്ക്​ കോവിഡ്​ വാക്​സിന്‍ നല്‍കാന്‍ ആരംഭിച്ചതായി ദുബായ് ആരോഗ്യ വകുപ്പ്​ (ഡി.എച്ച്‌​.എ) അറിയിച്ചു. ഫൈസര്‍ വാക്​സിനാണ്​ എമിറേറ്റിലെ ഗര്‍ഭിണികള്‍ക്കുള്ളത്​. ഗര്‍ഭിണികളെ വാക്​സിന്‍ സ്വീകരിക്കാവുന്നവരില്‍ ഉള്‍പ്പെടുത്തിയത്​ അവര്‍ക്ക്​ ഏറെ ഗുണപ്രദമാണെന്നും​ ഗര്‍ഭകാലം 13 ആഴ്​ച പിന്നിട്ടവര്‍ക്കാണ്​ വാക്​സിന്‍ നല്‍കുകയെന്നും ലത്തീഫ ആശുപത്രി സി.ഇ.ഒ ഡോ. മുന തഹ്​ലക്​ പറഞ്ഞു.

ഡി.എച്ച്‌​.എയുടെ എല്ലാ കേന്ദ്രങ്ങളിലും ചൊവ്വാഴ്​ച (ജൂൺ-29) മുതല്‍ കുത്തിവെപ്പ്​ ലഭ്യമാ​ണ്​. പുതിയ വിഭാഗം ആളുകളെ വാക്​സിന്‍ മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്​ മുഴുവന്‍ പേരെയും സുരക്ഷിതരാക്കാനാണെന്നും ഡോ. മുന പറഞ്ഞു. ഡി.എച്ച്‌​.എ ആപിലൂടെയോ 800342എന്ന വാട്​സ്​ആപ്​ നമ്പറിലൂടെയോ മുന്‍കൂര്‍ ബുക്ക്​ ചെയ്​താണ്​ കുത്തിവെപ്പിന്​ എത്തേണ്ടത്​. ആരോഗ്യപരമായ പ്രയാസം അനുഭവിക്കുന്നവര്‍ സ്​പെഷലിസ്​റ്റ്​ ഡോക്​ടര്‍മാരുടെ അനുവാദം തേടിയ ശേഷമാണ്​ വാക്​സിനെടുക്കേണ്ടത്​.

Read Also: മാസ്‌കും സാമൂഹിക അകലവുമില്ല: പിഴയായി ഈടാക്കിയ ലക്ഷങ്ങളുടെ കണക്കുകള്‍ പുറത്ത്

വിവിധ രാജ്യങ്ങളില്‍ ഗര്‍ഭിണികളില്‍ കോവിഡ്​ പ്രസവ സംബന്ധമായ സങ്കീര്‍ണതയും ആരോഗ്യപ്രശ്​നങ്ങളും ഉണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്​. സുരക്ഷിതമായ രൂപത്തില്‍ വാക്​സിന്‍ സ്വീകരിക്കുന്നതിലൂടെ അമ്മക്കും കുഞ്ഞിനും പ്രയാസങ്ങളുണ്ടാവില്ലെന്ന്​ വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button