Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

കോവിഡ് മൂന്നാം തരംഗം: കുട്ടികളിലെ രോഗബാധ സംബന്ധിച്ച് നിർണായക വെളിപ്പെടുത്തലുമായി ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാംതരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധിതരാകുന്ന കുട്ടികൾ പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാറില്ലെന്നും രോഗബാധിതരാകുന്നവരിൽ വളരെ കുറച്ച് ശതമാനത്തിന് മാത്രമേ ആശുപത്രിവാസം ആവശ്യമായി വരുന്നുളളൂവെന്നുമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

Read Also: ഇടത് ഭരണത്തില്‍ കേരളം കടന്നുപോകുന്നത് അപകടകരമായ സാഹചര്യത്തിലൂടെ: ശക്തമായ സമര പരമ്പരയുമായി ബി.ജെ.പി

വൈറസ് ബാധിതരായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കുട്ടികൾ ഒന്നുകിൽ മറ്റ് അസുഖങ്ങൾ ഉളളവരോ, പ്രതിരോധ ശക്തി കുറഞ്ഞവരോ ആണ്. ആരോഗ്യവാന്മാരായ കുട്ടികൾ ആശുപത്രിവാസം ഇല്ലാതെ തന്നെ രോഗമുക്തി നേടുന്നുണ്ട്. കുട്ടികളിൽ കോവിഡ് ബാധ ഗുരുതരമാകുമെന്ന് തെളിയിക്കുന്ന ഡേറ്റകൾ ഇന്ത്യയിലോ ആഗോളതലത്തിലോ ഇല്ലെന്നും ആരോഗ്യ മന്ത്രാലയം വിശദമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടികൾക്ക് ചികിത്സയും പരിചരണവും നൽകാനുള്ള സജ്ജീകരണങ്ങൾ തയ്യാറാക്കുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു.

Read Also: വിസ്‌മയ കേസ്: കിരണ്‍കുമാറിന് എതിരെയുള്ള അന്വേഷണം 45 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button