കാസർകോട്: നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ പണം നൽകിയെന്ന കേസിൽ കെ സുന്ദരയുടെ രഹസ്യ മൊഴിയെടുക്കുന്നു. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിലാണ് മൊഴി രേപ്പെടുത്തുന്നത്. നാളെ സുന്ദരയുടെ അമ്മ ഉൾപ്പെടെ മൂന്ന് പേരുടെ മൊഴി കൂടി രേഖപ്പെടുത്തും.
നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ തനിക്ക് ലഭിച്ച പണത്തിൽ നിന്നും ഇവർക്കും വിഹിതം നൽകിയിട്ടുണ്ടെന്ന് നേരത്തെ സുന്ദര വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരുട മൊഴി രേഖപ്പെടുത്തുന്നത്. സുന്ദരയുടേയും ബന്ധുക്കളുടേയും രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ ക്രിമിനൽ വകുപ്പുകൾ ചുമത്താനും ബിജെപി പ്രാദേശിക നേതാക്കളെ കൂടി പ്രതിചേർക്കാനുമാണ് പൊലീസിന്റെ നീക്കം.
മഞ്ചേശ്വരത്ത് നിന്നുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ കെ സുരേന്ദ്രൻ തനിക്ക് പണം നൽകിയതെന്നായിരുന്നു കെ സുന്ദരയുടെ വെളിപ്പെടുത്തൽ. രണ്ടര ലക്ഷം രൂപയാണ് തനിക്ക് ലഭിച്ചതെന്നും പ്രാദേശിക നേതാക്കൾ വീട്ടിലെത്തിയാണ് പണം നൽകിയതെന്നും സുന്ദര പറഞ്ഞിരുന്നു. പണം നൽകുന്നതിന് മുൻപ് ബിജെപി പ്രാദേശിക നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപോയെന്നും തടങ്കലിൽവച്ചെന്നും നേരത്തെ സുന്ദര പോലീസിനും ക്രൈംബ്രാഞ്ചിനും മൊഴി നൽകിയിരുന്നു.
Post Your Comments