Latest NewsIndiaNews

നഗരത്തിലെ ആശുപത്രിയ്ക്ക് സമീപം കണ്ടെത്തിയ സ്യൂട്ട്‌കേസില്‍ യുവതിയുടെ കത്തിക്കരിഞ്ഞ ശരീരഭാഗങ്ങള്‍ : ഞെട്ടിക്കുന്ന കാഴ്ച

ഹൈദരാബാദ്: എസ്.വി.ആര്‍.ആര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം കണ്ടെത്തിയ സ്യൂട്ട്‌കേസില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ ശരീരഭാഗങ്ങള്‍.  ഹൈദരാബാദിലാണ് പൊലീസിനെ പോലും ഞെട്ടിച്ച സംഭവം ഉണ്ടായത്. ആശുപത്രിക്ക് സമീപത്തു നിന്ന് അഞ്ച് ദിവസം മുന്‍പാണ് സ്യൂട്ട്‌കേസ് കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതിയെ പൊലീസ് തിരിച്ചറിഞ്ഞു. ചിറ്റൂര്‍ രാമസമുന്ദ്രം സ്വദേശിനി ഭുവനേശ്വരി(27) എന്ന ഐ.ടി പ്രൊഫഷണലാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി. യുവതിയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവായ ശ്രീകാന്ത് റെഡ്ഡിയാണെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. ഇയാള്‍ ഒളിവിലാണ്.

Read Also : പ്രതിസന്ധിയില്‍ ഇന്ത്യയെ കൈവിടാതെ ജോ ബൈഡന്‍ : ഇന്ത്യയ്ക്ക് വീണ്ടും സാമ്പത്തിക സഹായവുമായി യുഎസ്

സംഭവത്തെ കുറിച്ച് പൊലീസ് നല്‍കുന്ന സൂചനകള്‍ ഇങ്ങനെ. ഭുവനേശ്വരിയും കടപ്പ സ്വദേശിയായ ശ്രീകാന്തും 2019 ലാണ് വിവാഹിതരാകുന്നത്. ഇവര്‍ക്ക് ഒന്നര വയസുളള ഒരു മകളുണ്ട്. കൊവിഡ് കാലത്ത് ശ്രീകാന്തിന് ജോലി നഷ്ടമായി. തുടര്‍ന്ന് ഇവര്‍ തിരുപ്പതിയിലേക്ക് താമസം മാറുകയായിരുന്നു. ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് മദ്യപാനം ആരംഭിച്ച ശ്രീകാന്ത് ഇതുമായി ബന്ധപ്പെട്ട് ഭാര്യയുമായി വഴക്കിടുന്നത് പതിവാക്കി. തുടര്‍ന്ന് ജൂണ്‍22 നോ, 23 നോ രാത്രിയില്‍ വഴക്കിനിടെ ശ്രീകാന്ത് ഭുവനേശ്വരിയെ കൊലപ്പെടുത്തി.

കൊലയ്ക്ക് ശേഷം ഒരു ടാക്സി വിളിച്ച ഇയാള്‍ ടാക്സി ഡ്രൈവറുടെ സഹായത്തോടെ മൃതദേഹം ആശുപത്രിക്ക് സമീപം ഉപേക്ഷിച്ചു. ശേഷം ഭുവനേശ്വരിയുടെ ബന്ധുക്കളോട് കൊവിഡ് ഡെല്‍റ്റാ പ്‌ളസ് രോഗം ബാധിച്ച് ഭുവനേശ്വരി മരണമടഞ്ഞതായും മൃതദേഹം ആശുപത്രി അധികൃതര്‍ തന്നെ സംസ്‌കരിച്ചതായും അറിയിച്ചു.

ആശുപത്രിയിലെ സിസിടിവി ക്യാമറയുടെ സഹായത്തോടെ ശ്രീകാന്തിനൊപ്പമുണ്ടായിരുന്ന ടാക്സി ഡ്രൈവറെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് വിവരങ്ങളെല്ലാം ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button