കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ ‘തനിക്ക് പാർട്ടിയുമായി യാതൊരു ബന്ധമില്ല, ഞാൻ പാർട്ടിക്കാരൻ അല്ല’ എന്ന നാടകം പൊളിച്ചടുക്കി ബി.ജെ.പി നേതാവ് സന്ദീപ് ജി വാര്യർ. കേസിൽ അർജുന് വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ പി കെ റമീസ് പി ജയരാജനൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവിട്ടാണ് സന്ദീപ് ആയങ്കിയുടെ പാർട്ടി ബന്ധം പൊളിച്ചടുക്കിയത്. റമീസ് പി ജയരാജന്റെ സൈബർ പോരാളിയാണെന്ന് സന്ദീപ് ഫേസ്‌ബുക്കിൽ കുറിച്ചു. റമീസിൻ്റേത് തികച്ചും പ്രഫഷണൽ താൽപര്യം മാത്രം, തെറ്റിദ്ധരിക്കരുത് എന്നും സന്ദീപ് പരിഹസിക്കുന്നു.
അതേസമയം, കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അര്‍ജുന്‍ ആയങ്കിക്ക് യാതൊരു പങ്കുമില്ലെന്ന് ആയങ്കിയുടെ അഭിഭാഷകന്‍ റെമീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ആയങ്കിയുടെയും വെളിപ്പെടുത്തൽ. തനിക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും കേസിൽ പാർട്ടിയെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നുവെന്നുമായിരുന്നു ആയങ്കിയുടെ വെളിപ്പെടുത്തൽ.
Post Your Comments