മാഞ്ചസ്റ്റർ: ബ്രസീലിയൻ സൂപ്പർതാരം ഫെർണാണ്ടീഞ്ഞോ മാഞ്ചസ്റ്റർ സിറ്റിയിൽ പുതിയ കരാറിൽ ഒപ്പുവെച്ചു. 2020-21 സീസണിന് ശേഷം സിറ്റി വിടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹം സിറ്റിയിൽ തുടരുകയായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ ഒഫീഷ്യൽ സൈറ്റിലാണ് താരം കരാർ ഒപ്പുവെച്ച വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
ഒരു വർഷത്തെ കരാറാണ് ഫെർണാണ്ടീഞ്ഞോ മാഞ്ചസ്റ്റർ സിറ്റിയിൽ ഒപ്പുവെച്ചത്. 32കാരനായ മിഡ്‌ഫീൽഡറുടെ പിച്ചിലും പുറത്തും കാഴ്ച വെയ്ക്കുന്ന പ്രകടനം സമാനതകളില്ലാത്തതാണെന്നാണ് സിറ്റി വിലയിരുത്തുന്നത്.
Read Also:- മുടി തഴച്ചു വളരാൻ കറിവേപ്പില
ഡ്രസിങ് റൂമിലെ നേതാവായി മാറിയ ഫെർണാണ്ടീഞ്ഞോ സിറ്റിയിലെ പല താരങ്ങളുടെയും മാനസികാവസ്ഥ മാറ്റിയെടുക്കുന്നതിൽ വിജയം നേടിയിരുന്നു. അതേസമയം, 2020-21 സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സിറ്റിയുടെ ആദ്യ ഇലവനിൽ ഫെർണാണ്ടീഞ്ഞോയെ ഉൾപ്പെടുത്തതിൽ സിറ്റി മാനേജ്‌മെന്റിനെതിരെ വൻ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ചാമ്പ്യൻസ് ലീഗ് നോക്കൌട്ട് മത്സരങ്ങളിൽ ഫെർണാണ്ടീഞ്ഞോ കാഴ്ച വെച്ച പ്രകടനവും ശ്രദ്ധേയമാരുന്നു.
https://www.instagram.com/p/CQsstdiowmv/?utm_source=ig_web_copy_link
Post Your Comments