മുംബൈ: മുംബൈയിലെ വ്യാജ വാക്സിനേഷന്‍ ക്യാമ്പിൽ പങ്കെടുത്ത 2040 പേര്‍ക്ക് ആന്റിബോഡി പരിശോധന നടത്തുമെന്നും ഇവര്‍ക്ക് വാക്സിനേഷനായി നടപടി സ്വീകരിക്കുമെന്നും സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് ടോപെ വ്യക്തമാക്കി. വ്യാജ വാക്സിനേഷന്‍ ക്യാമ്പിൽ പങ്കെടുത്തവര്‍ക്ക് വാക്സിസിന് പകരം ഉപ്പുവെള്ളമാണ് കുത്തിവെച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു.
സംഭവത്തില്‍ മുംബൈ പൊലീസും കോര്‍പറേഷനും അന്വേഷണം തുടരുകയാണെന്നും മന്ത്രി അറിയിച്ചു. വ്യാജ വാക്സിനേഷന്‍ ക്യാമ്പ് നടത്തിയ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 10 പേരാണ് അറസ്റ്റിലായത്. തട്ടിപ്പില്‍ അറസ്റിലായവരിൽനിന്നും 12.4 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ച വാക്സിൻ കുപ്പികളിൽ ഉപ്പുവെള്ളം നിറച്ചാണ് സംഘം തട്ടിപ്പിന് ഉപയോഗിച്ചത്. വ്യാജ വാക്സിൻ സ്വീകരിച്ചവർക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും എല്ലാവരും നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു. തട്ടിപ്പ് സംഘം നൽകിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments