തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് തിങ്കളാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 3904 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1272 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1979 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 9289 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 17 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: 3 ദിവസം ഉരുളിയിലെ വെള്ളം ഒരു രാത്രി മുഴുവൻ.. നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവും
തിരുവനന്തപുരം സിറ്റിയിൽ 385 കേസുകൾ രജിസ്റ്റർ ചെയ്തു. 16 പേരാണ് അറസ്റ്റിലായത്. 127 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 789 കേസുകൾ രജിസ്റ്റർ ചെയ്യുകയും 389 പേർ അറസ്റ്റിലാകുകയും 503 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 692 കേസുകളും കൊല്ലം സിറ്റിയിൽ 1068 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 385, 16, 127
തിരുവനന്തപുരം റൂറൽ – 789, 389, 503
കൊല്ലം സിറ്റി – 1068, 26, 12
കൊല്ലം റൂറൽ – 692, 38, 85
പത്തനംതിട്ട – 58, 50, 112
ആലപ്പുഴ- 23, 4, 143
കോട്ടയം – 185, 224, 135
ഇടുക്കി – 76, 17, 26
എറണാകുളം സിറ്റി – 103, 37, 34
എറണാകുളം റൂറൽ – 113, 67, 180
തൃശൂർ സിറ്റി – 78, 85, 125
തൃശൂർ റൂറൽ – 18, 22, 162
പാലക്കാട് – 78, 85, 30
മലപ്പുറം – 53, 57, 9
കോഴിക്കോട് സിറ്റി – 13, 13, 9
കോഴിക്കോട് റൂറൽ – 58, 66, 11
വയനാട് – 38, 0, 15
കണ്ണൂർ സിറ്റി – 52, 52, 25
കണ്ണൂർ റൂറൽ – 10, 10, 34
കാസർഗോഡ് – 14, 14, 202
Post Your Comments