തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ശബ്ദരേഖയോട് പ്രതികരിച്ച് എ.എന്‍ ഷംസീര്‍ എം.എല്‍.എ. പാര്‍ട്ടിയുടെ പേര് ദുരുപയോഗം ചെയ്തുകൊണ്ട് ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കല്ലായെന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ അവരെ പിടികൂടട്ടെയെന്നും എഎന്‍ ഷംസീര്‍ പറഞ്ഞു.
‘ക്വട്ടേഷന് രാഷ്ട്രീയമില്ല. അതില്‍ ആര്‍എസ്എസ് ഉണ്ട്, സിപിഐഎം അനുഭാവികള്‍ എന്ന് പറയുന്ന ആളുകള്‍ ഉണ്ട്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടക്കട്ടേ. പാര്‍ട്ടിയെ പ്രതികൂട്ടിലാക്കുന്ന വിഷയം ഇതില്‍ വരുന്നില്ല. പാര്‍ട്ടിയുടെ പേര് ദുരുപയോഗം ചെയ്ത് കൊണ്ട് ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അതിന് ഉത്തരവാദി പാര്‍ട്ടിയല്ല. പാര്‍ട്ടിയുടെ ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ പിടിക്കട്ടെ. പാര്‍ട്ടിയെ കുറിച്ച് പൂര്‍ണബോധ്യം നമുക്കുണ്ട്. ഇത്തരം ക്രിമിനല്‍ ക്വട്ടേഷന്‍ സംഘത്തെ ഒരു തരത്തിലും പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനോ പാര്‍ട്ടിയില്ല. ഇതില്‍ സിപിഐഎമ്മിനെ കണ്ണിചേര്‍ക്കാന്‍ ആരും നോക്കേണ്ട. പ്രതികള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെങ്കില്‍ അവരെ പിടിക്കട്ടെ. പാര്‍ട്ടിക്ക് എന്തിനാണ് ഇവരുടെ പൈസ. ലക്ഷക്കണക്കിന് അനുഭാവികളും ബന്ധുക്കളും ഉള്ള പാര്‍ട്ടിക്ക് ആവശ്യപ്പെട്ടാല്‍ അവരുടെ സമ്പാദ്യത്തിന്റെ വിഹിതം തരാന്‍ തയ്യാറാണ്. ഇവരെ വെച്ചാണോ പാര്‍ട്ടി മുന്നോട്ട് പോയത്. അത് നിങ്ങള്‍ പാര്‍ട്ടിയെ വിലകുറച്ച് കാണുകയാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയത് തൊഴിലാളി സഖാക്കളില്‍ നിന്നും പിരിച്ചെടുത്ത പണം കൊണ്ടാണ്.’- ഷംസീർ വ്യക്തമാക്കി.
Post Your Comments