KeralaLatest News

സ്പീക്കർക്ക് മര്യാദ കൊടുക്കാതെ ഷംസീർ, പ്രതിപക്ഷം എതിർത്തപ്പോൾ മാപ്പ്: മന്ത്രിസ്ഥാനം കിട്ടാത്ത കലിപ്പെന്ന് സോഷ്യൽമീഡിയ

ചർച്ചയ്ക്ക് കൂടുതൽ സമയം അനുവദിച്ചില്ലെന്ന കാരണത്താലാണ് ഷംസീർ പ്രകോപിതനായത്.

തിരുവനന്തപുരം: നിയമസഭാ ചര്‍ച്ചക്കിടെ സ്പീക്കറെ നിങ്ങള്‍ എന്നു വിളിച്ചു തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീര്‍. പ്രതിപക്ഷം വിഷയം ഉയര്‍ത്തിയപ്പോള്‍ ഖേദം പ്രകടിപ്പിച്ചു. സാംക്രമികരോഗങ്ങള്‍ സംബന്ധിച്ച ബില്ലിന്റെ ചര്‍ച്ചക്കിടെയായിരുന്നു സംഭവം. ചർച്ചയ്ക്ക് കൂടുതൽ സമയം അനുവദിച്ചില്ലെന്ന കാരണത്താലാണ് ഷംസീർ പ്രകോപിതനായത്.

പ്രസംഗം ചുരുക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ‘നിങ്ങള്‍ പ്രതിപക്ഷത്തിന് കൂടുതല്‍ സമയം സംസാരിക്കാന്‍ അവസരം നല്‍കിയില്ലേ’യെന്ന പരാമര്‍ശം ഷംസീറില്‍ നിന്നുണ്ടായത്. ഷംസീറിന്റെ ഭാഗത്തു നിന്നും നിങ്ങള്‍ പരാമര്‍ശം ഉണ്ടായതോടെ പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷാംഗങ്ങള്‍ ബഹളംവെച്ചു. 10 വര്‍ഷത്തോളം ലോക്‌സഭാംഗമായിരുന്ന വ്യക്തിയാണ് സ്പീക്കറെന്നും അദ്ദേഹത്തെ നിങ്ങളെന്ന് വിളിച്ചത് ചട്ടലംഘനവും സഭയോടുള്ള അവഹേളനവുമാണെന്നും പി.ടി. തോമസ് ചൂണ്ടിക്കാട്ടി.

തുടര്‍ന്ന്, ‘നിങ്ങള്‍’ എന്നത് തലശ്ശേരിയിലെ സംഭാഷണ ശൈലിയാണെന്നും തെറ്റായി പറഞ്ഞിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിച്ച്‌ പരാമര്‍ശം പിന്‍വലിക്കുകയാണെന്നും ഷംസീര്‍ പറഞ്ഞു. അതേസമയം ഷംസീറിന്റെ നിങ്ങള്‍ പരാമര്‍ശനും സോഷ്യല്‍ മീഡിയിയല്‍ യുഡിഎഫ് അനുഭാവികള്‍ ആഘോഷിച്ചു. ഷംസീറിന് മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ കലിപ്പാണെന്നും, ഇവരുടെ ആക്രമണത്തിൽ നിന്ന് സ്പീക്കറെ രക്ഷിക്കേണ്ട കടമയും യുഡിഎഫിനാവുമല്ലോ എന്നുമാണ് പലരും പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button