കൊച്ചി: ലോക ശ്രദ്ധയാകർഷിക്കുന്ന കായിക നഗരമായി കൊച്ചിയെ വളർത്തിയെടുക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ. എറണാകുളം ഗസ്റ്റ് ഹൗസിൽ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവുമായുമായുള്ള യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സമഗ്രകായിക നയം രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: പെട്രോള്‍ വില വര്‍ദ്ധനവിന്റെ മറവില്‍ ബിജെപി അക്കൗണ്ടിലേയ്ക്ക് ഒഴുകുന്നത് കോടികള്‍ : എ.വിജയരാഘവന്‍
‘കായികനയം രൂപീകരിക്കുന്നതിനായി ജില്ലാ-സംസ്ഥാന തലങ്ങളിൽ ശില്പശാലകൾ സംഘടിപ്പിക്കും. മഹാരാജാസ് കോളേജ് മൈതാനവും സിന്തറ്റിക് ട്രാക്കും നശിക്കാതിരിക്കാൻ നടപടി സ്വീകരിക്കും. നിലവിൽ ട്രാക്കും ഫീൽഡും നവീകരിക്കുന്നതിന് ആവശ്യമായ ഏഴു കോടി രൂപ സ്പോർട്സ് കൗൺസിൽ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വാട്ടർ സ്പോർട്സിനു ഏറ്റവും സാധ്യതയുള്ള പട്ടണമാണ് കൊച്ചി. ഇതുമായി ബന്ധപ്പെട്ടു പ്രൊജെക്ടുകൾ തയ്യാറാക്കുമെന്നും കോവിഡാനന്തര കാലഘട്ടത്തിൽ കായികക്ഷമത വർധിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകന്നതിനു പ്രൈമറി വിദ്യാലയം മുതൽ കോളേജ് തലത്തിൽ വരെ പരിപാടികൾ നടത്തുമെന്നും’ അദ്ദേഹം പറഞ്ഞു.
‘പനമ്പിള്ളി നഗറിൽ ഫുട്ബോൾ അക്കാദമി ആരംഭിക്കും. ജില്ലയിൽ ആദ്യമായി വനിതകൾക്കായി സ്ഥാപിക്കുന്ന ഫുട്‌ബോൾ അക്കാദമിയാണിത്. കായിക യുവജന കാര്യാലയത്തിന്റെ റീജിയണൽ ഓഫീസും ജില്ലയിൽ ആരംഭിക്കും. സ്പോർട്സ് കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അസോസിയേഷനുകളുടെ യോഗം ചേർന്ന് പ്രവർത്തനങ്ങൾ സജീവമാക്കാനും തീരുമാനിച്ചുവെന്ന്’ അദ്ദേഹം വ്യക്തമാക്കി.
Post Your Comments