തിരുവനന്തപുരം: പെട്രോള്‍ വില വര്‍ദ്ധനവിന്റെ മറവില്‍ ബിജെപി അക്കൗണ്ടിലേയ്ക്ക് ഒഴുകുന്നത് കോടികളെന്ന ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വിജയരാഘവന്‍. ഇന്ധനവില കൂട്ടുന്നതിന് പ്രതിഫലമായി രാജ്യത്തെ സ്വകാര്യ എണ്ണക്കമ്പനികള്‍ ബിജെപിയുടെ അക്കൗണ്ടിലേക്ക് ഇടുന്നത് കോടികളാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ജനങ്ങളെ പകല്‍ക്കൊള്ളയടിക്കുകയാണ് മോദി സര്‍ക്കാര്‍. ഇതിനെതിരായ കേരളത്തിന്റെ വികാരം രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രതിഷേധമായി ജ്വലിച്ചുയരുമെന്ന് എ.വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Read Also : പൊരുതി ജയിച്ചു വന്ന പെണ്ണിനെ നോക്കി ‘ഇവളാ ആൺകുട്ടി’ എന്ന് പറയുന്നവരേ, ലേശം ഉളുപ്പ്: അനു പാപ്പച്ചൻ
ഇന്ധന വിലയ്‌ക്കെതിരെ സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളില്‍ 20 ലക്ഷം പേരെ അണിനിരത്തിയാണ് കേരളം വന്‍ പ്രതിഷേധം ഉയര്‍ത്തുന്നത്. വൈകീട്ട് നാലിന് തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ കോവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ചായിരിക്കും സമരം. കോവിഡ് ദുരിതത്തില്‍ ജനങ്ങളാകെ പൊറുതിമുട്ടി കഴിയുമ്പോള്‍ ഒരു കൂസലും കൂടാതെയാണ് ഇന്ധനവില ദിവസേന കൂട്ടുന്നതെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.
Post Your Comments