
പെരിന്തല്‍മണ്ണ : മാരകശേഷിയുള്ള മയക്കുമരുന്ന് ശേഖരവുമായി പുത്തനങ്ങാടി ഒടുവില്‍വീട്ടില്‍ മുഹമ്മദ് ഇല്യാസ് (37) ആണ് പിടിയിലായത്. മാരകശേഷിയുള്ള മയക്കുമരുന്നായ മെഥിലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റമിനുമായാണ് ഇല്യാസ് പോലിസ് പിടിയിലായത്.
യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് സിന്തറ്റിക് മയക്കു മരുന്നിനത്തില്‍പെട്ട എംഡിഎംഎ, എല്‍എസ്ഡി തുടങ്ങിയവ എത്തുന്നതായി പോലിസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്രിസ്റ്റല്‍ രൂപത്തിലുള്ള ഒൻപത് ഗ്രാം മയക്കുമരുന്നുമായി ഇല്യാസിനെ കസ്റ്റഡിയിൽ എടുത്തത്.
പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. മാസങ്ങള്‍ക്ക് മുൻപ് ഇല്യാസിനെ കഞ്ചാവുമായി പെരിന്തല്‍മണ്ണ പോലിസ് അറസ്റ്റുചെയ്തിരുന്നു.
Post Your Comments