കുവൈറ്റ് സിറ്റി : മാളുകളും ജിമ്മുകളും അടക്കമുള്ള സ്ഥാപനങ്ങളില്‍ വാക്‌സിനെടുക്കാത്തവര്‍ പ്രവേശിച്ചാല്‍ സ്ഥാപനങ്ങള്‍ക്ക് 5000 ദിനാര്‍ പിഴ ചുമത്തുമെന്ന് കുവൈറ്റ് മന്ത്രാലയത്തിന്റെ അറിയിപ്പ്. ഞായറാഴ്ച മുതലാണ് രാജ്യത്തെ പൊതുസ്ഥലങ്ങളില്‍ പ്രവേശനം വാക്സിനെടുത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. മാളുകള്‍, ജിമ്മുകള്‍, സലൂണുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍ തുടങ്ങിയവയ്ക്കെല്ലാം ഇത് ബാധകമാണ്.
Read Also : കോവിഡ് വ്യാപനം: ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം
സര്‍ക്കാര്‍ നിര്‍ദേശം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക സംഘങ്ങള്‍ 24 മണിക്കൂറും പരിശോധന നടത്തുന്നുണ്ട്. സ്ഥാപനങ്ങള്‍ക്കുള്ളില്‍ വാക്സിനെടുക്കാത്തവര്‍ പ്രവേശിച്ചതായി കണ്ടെത്തിയാല്‍ പിഴ ചുമത്തും. രാജ്യത്തെ പ്രധാന മാളുകളില്‍ പരിശോധനയ്!ക്കായി പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിരീക്ഷണവുമുണ്ട്.
Post Your Comments