KeralaLatest NewsNews

‘മോദിക്ക് നന്ദി പറയാന്‍ മനസ്സില്ല’: മഹാരാജാസ് കോളജില്‍ സംഘര്‍ഷാവസ്ഥ

ഈ സമയം സമീപത്തു തന്നെയുണ്ടായിരുന്ന പോലിസ് സ്ഥലത്തെത്തിയതിനാലാണ് സംഘര്‍ഷം ഉണ്ടാകാതിരുന്നത്.

കൊച്ചി: മഹാരാജാസ് കോളജില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റും എസ് എഫ് ഐയും. ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച മോദി വിരുദ്ധ ബാനര്‍ കെട്ടാൻ അനുവദിക്കാതെ എസ് എഫ് ഐ പ്രവര്‍ത്തകര്‍. പതിനെട്ട് വയസിനു മുകളില്‍ പ്രായമുളളവര്‍ക്ക് സൗജന്യ വാക്‌സിന്‍ പ്രഖ്യാപിച്ചതിന് നന്ദി അറിയിച്ചു കൊണ്ട് ബാനര്‍ ഉയര്‍ത്താനുള്ള യു.ജി.സി നിലപാടിനെതിരെയാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മോദി വിരുദ്ധ ബാനറുമായി രംഗത്ത് എത്തിയത്.

‘മോദിക്ക് നന്ദി പറയാന്‍ മനസ്സിലെന്ന ബാനറാണ് തങ്ങള്‍ കോളജ് കവാടത്തില്‍ സ്ഥാപിച്ചതെന്നും ബാനര്‍ കെട്ടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഏതാനും എസ് എഫ് ഐ പ്രവര്‍ത്തകര്‍ എത്തി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു. ഈ സമയം സമീപത്തു തന്നെയുണ്ടായിരുന്ന പോലിസ് സ്ഥലത്തെത്തിയതിനാലാണ് സംഘര്‍ഷം ഉണ്ടാകാതിരുന്നത്. തങ്ങളും പോലിസും അവിടുന്ന് മടങ്ങിയതിനുശേഷം ഈ ബാനര്‍ പിന്നീട് അവിടെ നിന്നും നീക്കം ചെയ്തു’-ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് സാലിഹ് പറഞ്ഞു.

Read Also: അയ്യായിരത്തിലധികം കുടുംബങ്ങള്‍ക്ക് 3 കിലോ കപ്പ വീതം സൗജന്യമായി നല്‍കും: വെള്ളാപ്പള്ളി നടേശന്‍

‘മോദിക്ക് നന്ദി പറയാന്‍ മനസില്ല’ ‘ റിസൈന്‍ മോഡി’ എന്നീ തലക്കെട്ടില്‍ കൂറ്റന്‍ ബാനറുകള്‍ ഉയര്‍ത്തിയാണ് യുജിസിയുടെ നിര്‍ദേശത്തിനെതിരെയും ഉന്നത കലാലയങ്ങളെ ഹിന്ദുത്വവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെയും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രതിഷേധം അറിയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button