ശ്രീനഗർ: ജമ്മുവിലെ വിമാനത്താവളത്തിന് നേരെ ഞായറാഴ്ചയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ജമ്മുവിലെ സൈനിക താവളത്തിന് നേരെയും ഡ്രോൺ ആക്രമണം നടത്താൻ ഭീകരർ ശ്രമം നടത്തിയതായി റിപ്പോർട്ട്. ജമ്മുവിന്റെ സൈനിക താവളത്തിന് സമീപം ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തിയെന്നാണ് ലഭ്യമാകുന്ന വിവരം.
തിങ്കളാഴ്ച പുലർച്ചെ ആർമി ക്യാംപിന്റെ മുകളിലേക്ക് രണ്ട് ഡ്രോണുകൾ പ്രവേശിച്ചെന്നും. സുരക്ഷ സൈനികരുടെ സമയോചിതമായ ഇടപെടൽ ഡ്രോണുകൾ കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നത് തടഞ്ഞെന്നുമാണ് റിപ്പോർട്ട്. രാത്‌നുചാക്ക്, കാലുചാക്ക് സൈനിക സങ്കേതങ്ങൾക്ക് മുകളിലാണ് ഡ്രോണുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സൈനികർ ഡ്രോണുകൾക്ക് നേരെ വെടിയുതിർത്തു.
ജമ്മു വ്യോമതാവളത്തിൽ ഇരട്ട സ്ഫോടനം ഉണ്ടായതിന് പിന്നിൽ പാകിസ്താൻ ആണെന്നാണ് ഇന്റലിജൻസിന്റെ വിലയിരുത്തൽ. ഇന്ത്യയിലേക്കുള്ള ആയുധക്കടത്തിനും ആക്രമണങ്ങൾക്കും പാക്കിസ്ഥാന് ഡ്രോണുകൾ ലഭ്യമാക്കുന്നത് ചൈനയാണ്. 2019 മുതൽ ആയുധങ്ങളും ലഹരിമരുന്നും വ്യാജ നോട്ടുകളും പാക്കിസ്ഥാൻ ഇന്ത്യയിലേക്കു കടത്തുന്നത് ചൈനയിൽ നിന്ന് വാങ്ങുന്ന വിലകുറഞ്ഞ ഡ്രോണുകൾ ഉപയോഗിച്ചാണെന്നാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments