ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ കുതിപ്പ്. യൂറോപ്പിലെ കരുത്തരായ ജര്‍മ്മനിയെ മറികടന്ന് ഇന്ത്യ 3 ട്രില്യണ്‍ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ക്ലബ്ബില്‍ ഇടംനേടി. ഇന്ത്യയുടെ ആഭ്യന്തര വിപണി യുകെ, ഫ്രാന്‍സ്, കാനഡ എന്നിവയോടൊപ്പമാണ് 3 ട്രില്യണ്‍ മാര്‍ക്കറ്റ് ക്യാപ് ക്ലബ്ബില്‍ ഇടംപിടിച്ചത്. ഏറ്റവും മൂല്യമുള്ള ഇക്വിറ്റി മാര്‍ക്കറ്റുകളുടെ പട്ടികയില്‍ ഇന്ത്യ എട്ടാം സ്ഥാനവും സ്വന്തമാക്കി.
എട്ടാം സ്ഥാനത്തിനായി ഇന്ത്യയും ജര്‍മ്മനിയും തമ്മില്‍ കടുത്ത മത്സരമാണ് എപ്പോഴും കാഴ്ചവെക്കാറുള്ളത്. ഇന്ത്യ 3 ട്രില്യണ്‍ ക്ലബ്ബില്‍ ഇടംനേടിയപ്പോഴും 2.8 ട്രില്യണ്‍ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനുമായി ജര്‍മ്മനി തൊട്ടുപിന്നില്‍ തന്നെയുണ്ട്. അധികം വൈകാതെ തന്നെ ജര്‍മ്മനിയും 3 ട്രില്യണ്‍ ഡോളര്‍ ക്ലബ്ബിലെത്തുമെന്നാണ് വിലയിരുത്തല്‍.
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി മൂല്യം ചരിത്രത്തിലാദ്യമായാണ് മൂന്നു ലക്ഷം കോടി ഡോളറില്‍ എത്തിയത്. നിക്ഷേപകരുടെ സമ്പത്തും ഈ വര്‍ഷം റെക്കോര്‍ഡ് ഉയരത്തിലാണ്. ഈ വര്‍ഷം ഫെബ്രുവരി നാലിലെ കണക്കനുസരിച്ച് ബിഎസ്ഇ സൂചിക 50000 കടന്നതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ ഓഹരി മൂല്യം 200 ലക്ഷം കോടി കടന്നിരുന്നു.
കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തിന്റെ ഒന്നാം തരംഗത്തില്‍പ്പെട്ട് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് മറ്റ് രാജ്യങ്ങള്‍ക്ക് സമാനമായി ഇടിവ് സംഭവിച്ചിരുന്നു. ആദ്യ ലോക്ക് ഡൗണ് സമയത്ത് 2 ട്രില്യണ്‍ ഉണ്ടായിരുന്ന ബിഎസ്ഇ മാര്‍ക്കറ്റ് ക്യാപ്പ് 1.50 ട്രില്യണ്‍ ഡോളര്‍ ആയി ഇടിഞ്ഞു. ഈ സാഹചര്യത്തിലാണ് താഴേയ്ക്ക് കുപ്പുകുത്തിക്കൊണ്ടിരുന്ന ഇന്ത്യന്‍ വിപണിയെ തിരിച്ചുപിടിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. ഇതോടെയാണ് ഇന്ത്യന്‍ വിപണി പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്നത്.
Post Your Comments