KeralaNattuvarthaLatest NewsIndiaNews

മേക്ക് ഇൻ ഇന്ത്യയുടെ കരുത്ത്: സമുദ്ര സേനയ്ക്ക് ശക്തി പകരാൻ ‘ഐഎന്‍എസ് വിക്രാന്ത്’, അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന 2022 ൽ കപ്പല്‍ നാവിക സേനയ്ക്ക് കൈമാറുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

കൊച്ചി: രാജ്യം തദ്ദേശീയമായി നിർമ്മിക്കുന്ന വിമാന വാഹിനി കപ്പൽ ‘ഐഎന്‍എസ് വിക്രാന്ത്’. വികസിത രാജ്യങ്ങളോട് കിടപിടിക്കാൻ പ്രതിരോധ മേഖലയിൽ വൻ കുതിച്ച് ചാട്ടമായി മാറുകയാണ് ഇന്ത്യയുടെ ഈ സ്വപ്ന പദ്ധതി. ഇന്ത്യയ്ക്ക് കൂടുതല്‍ വിമാനങ്ങളെ ഉള്‍ക്കൊള്ളുന്ന വിമാനവാഹിനി കപ്പലുകള്‍ ആവശ്യമാണെന്ന് പ്രതിരോധ വിദഗ്ദരുടെ വിലയിരുത്തലിനെ തുടർന്ന് നിർമ്മിച്ച ഐഎന്‍എസ് വിക്രാന്ത് ഇന്ത്യയുടെ അഭിമാനവും ആത്മനിർഭർ ഭാരതത്തിന്‍റെ തിളക്കമാർന്ന ഉദാഹരണവുമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘ വീക്ഷണത്തിലൂടെ ആത്മനിര്‍ഭര്‍, മെയ്ക്ക് ഇന്‍ ഇന്ത്യ എന്നിവയുടെ ഭാഗമായി ഐഎന്‍എസ് വിക്രാന്ത് ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയത് എൻഡിഎ സർക്കാരാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന 2022 ൽ കപ്പല്‍ നാവിക സേനയ്ക്ക് കൈമാറുമെന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്തിൻറെ അഭിമാനമായി മാറുന്ന ‘ഐഎന്‍എസ് വിക്രാന്തിന്റെ സവിശേഷതകൾ ഇങ്ങനെ.

നിലവില്‍ ഐ.എ.സി.-1 എന്ന് അറിയപ്പെടുന്ന പുതിയ കപ്പല്‍, കമ്മിഷനിങ്ങിനു ശേഷം ‘ഐഎന്‍എസ് വിക്രാന്ത്’ എന്ന പേരിലാകും അറിയപ്പെടുക. ഏകദേശം 3,500 കോടിയാണ് കപ്പലിന്റെ നിര്‍മാണച്ചിലവ്. ഐഎന്‍എസ് വിക്രാന്തിന്‍റെ 75 ശതമാനത്തോളവും തദ്ദേശീയമായാണ് നിര്‍മ്മിച്ചത്. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളും 50 സ്വകാര്യ കമ്പനികളും ഐഎന്‍എസ് വിക്രാന്തിന്‍റെ നിര്‍മ്മാണത്തില്‍ പങ്കാളികളായി.

1500-ലേറെ നാവികരെ ഉള്‍ക്കൊള്ളാനാകുന്ന കപ്പലിൽ 2300 കമ്പാര്‍ട്ട്മെന്റുകളാണ് ഉള്ളത്. കപ്പലില്‍ ഉപയോഗിച്ചിരിക്കുന്ന കേബിളുകള്‍ നീട്ടിയിട്ടാല്‍ അതിനു 2100 കിലോ മീറ്റര്‍ നീളമുണ്ടാകും. 262 മീറ്റര്‍ നീളമുള്ള കപ്പലിന് മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാനാകുമെന്നതും സവിശേഷതയാണ്. 2000 തൊഴിലാളികള്‍ ജോലി ചെയ്താണ് ചുരുങ്ങിയ സമയത്തിനിടെ കപ്പലിന്‍റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. 20,000 ത്തിലധികം ആളുകള്‍ക്ക് പരോക്ഷമായി ഈ വിമാന വാഹിനി കപ്പലിന്‍റെ നിര്‍മ്മാണത്തിനിടെ തൊഴിൽ ലഭിച്ചു.

നാവിക സേനയ്ക്ക് കൈമാറും മുമ്പ് കപ്പലിന്റെ രണ്ട് ട്രയല്‍സാണ് നടത്താറുള്ളത്. ഒന്നാം ഘട്ട ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ കപ്പലിന്റെ കടലില്‍ നടക്കുന്ന രണ്ടാം വട്ട ട്രയല്‍സ് സെപ്തംബറില്‍ നടക്കും. അതിന് ശേഷം കപ്പൽ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമാകും. നിലവിൽ റഷ്യയില്‍ നിന്ന് വാങ്ങിയ ഐഎന്‍എസ് വിക്രമാദിത്യ എന്ന യുദ്ധക്കപ്പലാണ് ഇന്ത്യ വിമാനവാഹിനിയായി ഉപയോഗിക്കുന്നത്.

നാല്‍പ്പതിനായിരം ടൺ ഭാരമുള്ള കപ്പലിൽ റാഫാൽ പോർവിമാനങ്ങൾ, മിഗ്-29കെ, നാവിക സേനയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ, എയര്‍ക്രാഫ്റ്റ് എന്നിവയ്ക്കുള്ള സൗകര്യം ഉണ്ടാകും. കപ്പലിൽ അമേരിക്കൻ എം‌എച്ച് -60 ആർ, കമോവ് കെ -31, സീ കിങ് എന്നിവ ഉൾപ്പെടുന്ന പത്തോളം റോട്ടറി വിങ് വിമാനങ്ങൾക്കും ടേക്ക് ഓഫിനും ലാൻഡിങ്ങിനും സാധ്യമാകും. ഇരുപത് ഫൈറ്റര്‍ ജെറ്റുകളും 10 ഹെലികോപ്ടറും ഉള്‍പ്പെടെ മുപ്പത് എയര്‍ക്രാഫ്റ്റുകളെ വഹിക്കാന്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഐഎൻഎസ് വിക്രാന്ത്രിന് സാധിക്കും. രണ്ട് റണ്‍വേകളും കപ്പലിലുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button