ഭുവനേശ്വർ : സൽക്കാരത്തിന് പെൺവീട്ടുകാര്‍ മട്ടൻ കറി തയ്യാറാക്കിയില്ലെന്ന കാരണത്തിൽ വിവാഹം വേണ്ടെന്ന് വച്ച് യുവാവ്. ഒഡീഷയിലെ സുഖിന്ദയിൽ നിന്നാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാംകാന്ത് പത്ര എന്ന 27കാരനാണ് മട്ടന്‍ കറിയില്ലെന്നറിഞ്ഞ് വിവാഹം ഉപേക്ഷിച്ച് മടങ്ങിയത്.
റിപ്പോർട്ടുകൾ അനുസരിച്ച് സുഖിന്ദയിലെ ബന്ദഗാവിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. സമീപ ജില്ലയായ കിയോഞ്ചര്‍ സ്വദേശിയായ രാംകാന്ത്, വിവാഹച്ചടങ്ങുകൾക്കായി ഉച്ചയോടെ തന്നെ ബന്ധുക്കളെയും കൂട്ടി വിവാഹവേദിയിലെത്തിയിരുന്നു. ഇവരെ സ്വീകരിച്ച വധുവിന്‍റെ ബന്ധുക്കൾ ഉച്ചഭഷണത്തിനായി ഡൈനിംഗ് ഹാളിലെത്തിച്ചു.
Read Also : ജമ്മു എയര്‍ ഫോഴ്‌സ് സ്റ്റേഷനിലെ ഇരട്ട സ്‌ഫോടനം: ഭീകരാക്രമണമെന്ന് സംശയം
ഭക്ഷണം വിളമ്പുന്നതിനിടെ വരന്‍റെ ബന്ധുക്കള്‍ മട്ടൻ കറി ആവശ്യപ്പെട്ടു. എന്നാൽ ഇതില്ലെന്നറിഞ്ഞതോടെ രംഗം വഷളാവുകയായിരുന്നു. പത്രയുടെ കുടുംബാംഗങ്ങൾ വധുവിന്‍റെ വീട്ടുകാരോടും ഭക്ഷണം വിളമ്പാനെത്തിയവരോട് കയർക്കാൻ തുടങ്ങി. ഇതിനിടെ ചടങ്ങിൽ മട്ടനില്ലെന്ന വിവരം വരനായ പത്രയും അറിഞ്ഞു. ഇതോടെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഇയാൾ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
ഇതിനിടെ വധുവിന്റെ കുടുംബാംഗങ്ങൾ പത്രയോട് അപേക്ഷിക്കുകയും മനസ്സ് മാറ്റാൻ പ്രേരിപ്പിക്കുകയും ചെയ്തുവെങ്കിലും, ഒന്നും വകവയ്ക്കാതെ വരൻ തന്‍റെ ബന്ധുക്കളോടൊപ്പം സ്ഥലം വിടുകയായിരുന്നു.
Post Your Comments