Latest NewsKeralaNews

‘എപ്പോഴും ഇങ്ങനെ പെരുമാറുന്ന ആളല്ല ജോസഫൈന്‍’: രാജിക്ക് ശേഷവും മാധ്യമ വിചാരണ ശരിയല്ലെന്ന് എം.എ ബേബി

പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തിലും വിഷയം ചര്‍ച്ച ചെയ്തു. അവിടേയും ജോസഫൈനെ ന്യായീകരിക്കുകയല്ല ചെയ്തത്.

തിരുവനന്തപുരം: എം.സി ജോസഫൈനെ ന്യായീകരിച്ച് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. ജോസഫൈന്റെ പ്രതികരണം പ്രത്യേക സാഹചര്യത്തിലെ സമ്മര്‍ദത്തിന്റെയോ മറ്റെന്തെങ്കിലും മനഃശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ടോ ആയിരിക്കുമെന്നും തനിക്ക് പറ്റിയ അബദ്ധം മനസിലാക്കിയുള്ള നേതാവിന്റെ രാജി മറ്റുള്ളവര്‍ക്ക് മാതൃകയും പാഠവുമാണെന്നും എം.എ ബേബി കൂട്ടിചേര്‍ത്തു. രാജിക്ക് ശേഷവും ജോസഫൈനെ വളഞ്ഞിട്ട് കൊണ്ടുള്ള മാധ്യമ വിചാരണ ശരിയല്ലെന്നും എംഎ ബേബി കൂട്ടിചേര്‍ത്തു.

‘നമ്മുടെ സമൂഹം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കാണിക്കേണ്ട ശ്രദ്ധ, മാനുഷികത എന്നിവയെല്ലാം അറിയുന്ന ആളാണ് സഖാവ് ജോസഫൈന്‍. പ്രത്യേക സാഹചര്യത്തില്‍ സമ്മര്‍ദത്തിന്റെയോ മറ്റെന്തെങ്കിലും മനശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ടോ ആവാം ഇത്തരത്തില്‍ പ്രതികരിച്ചത്. എന്നാല്‍ അത് മനസിലാക്കിയിട്ട് ജോസഫൈന്‍ അതില്‍ ഖേദം പ്രകടിപ്പിച്ചു. പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തിലും വിഷയം ചര്‍ച്ച ചെയ്തു. അവിടേയും ജോസഫൈനെ ന്യായീകരിക്കുകയല്ല ചെയ്തത്. വളരെ വലിയൊരു ജനാധിപത്യമാതൃകയാണ് രാജിവെച്ചതോടെ ജോസഫൈന്‍ സ്വീകരിച്ചത്.’ എംഎ ബേബി പറഞ്ഞു.

രാജിക്ക് ശേഷവും ജോസഫൈനെ വളഞ്ഞിട്ട് കൊണ്ടുള്ള മാധ്യമ വിചാരണ ശരിയല്ലെന്നും എം.എ ബേബി കൂട്ടിചേര്‍ത്തു.’ എപ്പോഴും ഇങ്ങനെ പെരുമാറുന്ന ആളല്ല ജോസഫൈന്‍. പ്രത്യേക സന്ദര്‍ഭത്തില്‍ അബദ്ധം പറ്റിയതാണ്. നമുക്കെല്ലാം പാഠമാണ്. നല്ലൊരു മാതൃകയാണ് ജോസഫൈന്റേത്. ഗാര്‍ഹിക പീഡന പരാതി അറിയിക്കാന്‍ വിളിച്ച യുവതിയോട് ക്ഷുഭിതയായി പെരുമാറിയതിന് പിന്നാലെ വലിയ പ്രതിരോധത്തിലായതോടെയാണ് എം.സി ജോസഫൈന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചത്’- എംഎ ബേബി വ്യക്തമാക്കി. ജോസഫൈനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്ത സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെയാണ് നടപടി. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജോസഫൈന്‍ നടത്തിയ പരാമര്‍ശം വ്യാപകമായ വിമര്‍ശനം ഏറ്റുവാങ്ങിയ പശ്ചാത്തലത്തിലാണ് തീരുമാനം. യോഗത്തിലും കൂട്ട വിമര്‍ശനം നേരിട്ടതിന് പിന്നാലെയാണ് നടപടി.

Read Also:  പലിശരഹിതമായി ഇടപാടു നടത്താന്‍ തല്‍പ്പരരായ മുസ്ലിം വിശ്വാസികള്‍ കേരളത്തിനകത്തും പുറത്തുമുണ്ട് : തോമസ് ഐസക്ക്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button