![](/wp-content/uploads/2021/06/hnet.com-image-2021-06-26t121836.291.jpg)
സിഡ്നി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ പിന്തുണച്ചതിൽ ന്യൂസിലാന്റിനോട് മാപ്പ് ചോദിച്ച് ഓസ്‌ട്രേലിയൻ നായകൻ ടിം പെയ്ൻ. തങ്ങളുടെ മികവിന്റെ അടുത്തെങ്കിലും എത്താൻ കഴിഞ്ഞാൽ ഇന്ത്യ ന്യൂസിലാന്റിനെതിരെ അനായാസ ജയം നേടുമെന്നായിരുന്നു പെയ്‌നിന്റെ പ്രവചനം. ‘എല്ലാവർക്കും തെറ്റ് പറ്റും. കിവീസ് ആരാധകരിൽ നിന്ന് എനിക്ക് കുറച്ചേറെ നേരിടേണ്ടി വന്നിരിക്കുന്നു. വിശിഷ്ടമായ കളിയാണ് ന്യൂസിലാന്റിൽ നിന്ന് വന്നത്. അവർ മുൻപോട്ട് പോകുന്ന വിധം സന്തോഷിപ്പിക്കുന്നതാണ്.’
‘ഒരു ചെറിയ രാജ്യമാണ് ന്യൂസിലാന്റ്. ഞാൻ താൻസാനിയയിൽ നിന്നാണ് വരുന്നത്. ചെറിയ സംസ്ഥാനമാണ് അത്. അതിനാൽ തന്നെ രാജ്യാന്തര വേദിയിൽ ന്യൂസിലാന്റ് കൈവരിക്കുന്ന നേട്ടങ്ങളെ ഞാൻ ഏറെ ബഹുമാനിക്കുന്നു’. പെയ്ൻ പറഞ്ഞു.
Read Also:- താരൻ അകറ്റാൻ ഒരു പഴം മാത്രം!
രണ്ട് ദിവസം മഴ പൂർണമായും നഷ്ടപ്പെടുത്തിയ ഫൈനലിന്റെ റിസർവ് ദിനത്തിലാണ് ന്യൂസിലാന്റ് ജയം സ്വന്തമാക്കിയത്. ആദ്യമായാണ് ന്യൂസിലാന്റ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഒരു കിരീടം നേടുന്നത്. ഇന്ത്യ ഉയർത്തിയ 139 റൺസ് വിജയലക്ഷ്യം ബൗളർമാർ മേധാവിത്വം പുലർത്തിയ പിച്ചിൽ കിവികൾ പതറാതെ പിന്തുടർന്നു. പരിചയസമ്പന്നരായ ക്യാപ്റ്റൻ കെയ്ൻ വില്യംസണും(89 പന്തിൽ 52) റോസ് ടെയ്‌ലറുമാണ് (100 പന്തിൽ 47) ന്യൂസിലാന്റിനെ ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്.
Post Your Comments