കൊച്ചി : കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെട്ട് വീണ്ടും അധികാരത്തിലെത്തുമെന്ന് ആലുവ എം.എൽ.എ അൻവർ സാദത്ത്. കഴിഞ്ഞ കാലയളവിൽ യു.ഡി.എഫ് എം.എൽ.എമാരോട് എൽ.ഡി.എഫ് സർക്കാർ ചിറ്റമ്മനയം കാണിച്ചുവെന്നും അൻവർ സാദത്ത് പറഞ്ഞു. മനോരമ ഓൺലൈനിന്റെ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കെവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വികസനവും കരുതലുകളുമാണ് എന്റെ മുദ്രാവാക്യം. അതിർ വരമ്പുകളില്ലാതെ ഇത് മുന്നോട്ടു കൊണ്ടുപോകുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ടേമിൽ അനുവദിച്ച ആലുവ കെ.എസ്.ആർ. ടി.സി ബസ് സ്റ്റാൻഡ്, കാഞ്ഞൂർ പഞ്ചായത്തിലെ പാലം പണി, റെയിൽവേ ഓവർബ്രിഡ്ജ് തുടങ്ങിയവയുടെ പൂർത്തീകരണത്തിനാണ് മുൻഗണന. ജനങ്ങളുടെ അഭിപ്രായം കേട്ട് വികസനകാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Also : ബംഗാളിലെ വാക്സിൻ തട്ടിപ്പ് പുറത്ത്: വ്യാജ വാക്‌സിൻ സ്വീകരിച്ച തൃണമൂൽ എംപിയ്ക്ക് ശാരീരികാസ്വാസ്ഥ്യം
യുഡിഎഫും കോൺഗ്രസും തീർച്ചയായും വീണ്ടും അധികാരത്തിൽ വരും. കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാലയളവിൽ യു.ഡി.എഫ് എംഎൽഎമാരോട് എൽ.ഡി.എഫ് സർക്കാർ ചിറ്റമ്മനയം കാണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments